Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗദിയിൽ പ്രതിദിന കോവിഡ് കേസുകളിലെ കുറവ് തുടരുന്നു

text_fields
bookmark_border
മരണം: 5, പുതിയ കേസുകൾ: 302, രോഗമുക്തി: 286, ആകെ മരണം: 6505, ആകെ കേസുകൾ: 378002, ആകെ രോഗമുക്തി: 368926, ചികിത്സയിൽ: 2571
സൗദിയിൽ പ്രതിദിന കോവിഡ് കേസുകളിലെ കുറവ് തുടരുന്നു
cancel

ജിദ്ദ: സൗദി അറേബ്യയിൽ പ്രതിദിന കോവിഡ് കേസുകൾ ക്രമാനുഗതമായി കുറഞ്ഞുവരുന്നു. പുതുതായി 302 പേർക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്. അസുഖബാധിതരിൽ 286 പേർ രോഗമുക്തരായി. രാജ്യത്ത് വിവിധ ഭാഗങ്ങളിൽ ചികിത്സയിൽ കഴിയുന്നവരിൽ അഞ്ച് പേർ കൂടി മരിച്ചു.

ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 378002 ആയി. ഇതിൽ 368926 പേർ സുഖം പ്രാപിച്ചു. ആകെ മരണസംഖ്യ 6505 ആയി. 2571 പേർ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയിൽ കഴിയുന്നു.

ഇവരിൽ 486 പേരുടെ നില ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97.6 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ കൊവിഡ് കേസുകൾ: റിയാദ് 136, കിഴക്കൻ പ്രവിശ്യ 78, മക്ക 37, അൽജൗഫ് 8, അൽഖസീം 6, അസീർ 6, വടക്കൻ അതിർത്തി മേഖല 6, മദീന 5, നജ്റാൻ 5, ഹാഇൽ 5, തബൂക്ക് 5, ജീസാൻ 4, അൽബാഹ 1.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - covid cases are declining in saudi arabia
Next Story