കോവിഡ് കാലം ടൂറിസ്റ്റ് വിസകളുടെ കാലാവധിയെ ബാധിക്കില്ല: സൗദി മന്ത്രിസഭ തീരുമാനം
text_fieldsജിദ്ദ: അന്താരാഷ്ട്ര വിമാന സർവിസുൾപ്പെടെ നിർത്തിവെച്ച കോവിഡ് കാല നിയന്ത്രണങ്ങൾ രാജ്യത്തേക്ക് അനുവദിച്ച ടൂറ ിസ്റ്റ് വിസകളെ ബാധിക്കില്ലെന്ന് സൗദി മന്ത്രിസഭാ തീരുമാനം. ഇൗ കാലയളവിൽ എടുത്ത ഇനിയും ഉപയോഗിക്കാത്ത വിസകളുടെ കാലാവധി കോവിഡ് നിയന്ത്രണ കാലം ഒഴിവാക്കി പുതുക്കി നിശ്ചയിക്കാനും ടൂറിസ്റ്റ് വിസയിൽ നിലവിൽ സൗദിയിലെത്തിയവരു ടെ കാലാവധി നീട്ടിക്കൊടുക്കാനും സൽമാൻ രാജാവിെൻറ അധ്യക്ഷതയിൽ ഒാൺലൈനിൽ ചേർന്ന യോഗമാണ് തീരുമാനിച്ചത്.
വി സ എടുത്തിട്ട്, ഉപയോഗിക്കാത്തവരും വിമാന സർവീസ് നിർത്തിവെച്ചതിനെ രാജ്യത്ത് കഴിയുന്നവരുമായ എല്ലാ ടൂറിസ്റ്റുകളും ഇൗ തീരുമാനത്തിെൻറ പരിധിയിൽ വരും. വിസയുടെ അനുബന്ധമായി എടുത്ത ഇൻഷുറൻസിെൻറ കാലാവധിയ്ക്കും ഇതേ പരിഗണന ലഭിക്കും.
കോവിഡിനെ നേരിടാനും രാജ്യത്തെ ജനങ്ങളുടെ ആരോഗ്യസുരക്ഷ മുൻനിർത്തിയും സ്വീകരിച്ച മുൻകരുതൽ നടപടികളും ഉത്തരവുകളും നിർദേശങ്ങളും വിവിധ വകുപ്പുകൾ നടപ്പാക്കുന്ന പ്രവർത്തനങ്ങളും മരുന്ന്, ഭക്ഷണം എന്നിവയുടെ ലഭ്യതയും മറ്റ് ജീവിതാവശ്യങ്ങളുടെ നിർവഹണവും കൃത്യമായി നടക്കുന്നുണ്ടോ എന്നതും മന്ത്രിസഭ വിശദമായി ചർച്ച ചെയ്തു. വിദേശ രാജ്യങ്ങിൽ അകപ്പെട്ട പൗരന്മാരെ തിരിച്ചുകൊണ്ടുവരുന്നതിന് വിവിധ വകുപ്പുകൾ ഏകോപിച്ച് നടത്തിയ പ്രവർത്തനങ്ങളെ യോഗം അഭിനന്ദിച്ചു.
രാജ്യത്തുള്ള പൗരന്മാരും പ്രവാസികളും സ്വന്തം ആരോഗ്യ സുരക്ഷയിൽ ജാഗ്രത പാലിക്കുന്നതിനും രോഗപകർച്ച തടയുന്നതിനും ഗവൺമെൻറിെൻറ നിർദേശങ്ങൾ ഗൗരവമായി കാണണമെന്നും നിർബന്ധമായും പാലിക്കണമെന്നും മന്ത്രിസഭ ആവശ്യപ്പെട്ടു. യമനിൽ സംഖ്യസേന പ്രഖ്യാപിച്ച രണ്ടാഴ്ചത്തെ സമ്പൂർണ വെടിനിർത്തലടക്കം പ്രാദേശിക അന്തർദേശീയ മേഖലകളിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും മന്തിസഭ അവലോകനം ചെയ്തു.
അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ്, റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിൻ എന്നിവരുമായി നടത്തിയ ടെലിഫോൺ കാളുകളിൽ ആഗോള സമ്പദ്വ്യവസ്ഥയുടെ വളർച്ചയെ സഹായിക്കുന്നതിനും എണ്ണ വിപണിയുടെ സ്ഥിരത ഉറപ്പാക്കുന്നതിനും ഉദ്പാദന രാജ്യങ്ങൾ തമ്മിലുള്ള സഹകരണത്തിെൻറ പ്രധാന്യത്തെയും കുറിച്ചും നടത്തിയ പരാമർശങ്ങൾ യോഗത്തിൽ സൽമാൻ രാജാവ് വിശദീകരിച്ചു.
ഫലസ്തീൻ പ്രസിഡൻറ് മഹ്മൂദ് അബ്ബാസുമായി ഫോണിൽ നടത്തിയ സംഭാണത്തിെൻറ ഉള്ളടക്കത്തെ കുറിച്ചും ഫലസ്തിന് സൗദി നൽകുന്ന പിന്തുണയെ അദ്ദേഹം പ്രശംസിച്ചതും വിവരിച്ചു. ജി20 രാജ്യങ്ങളിലെ ഉൗർജ മന്ത്രിമാരുടെ വെർച്ച്വൽ ഉച്ചകോടിക്കൊടുവിൽ പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയും കോവിഡ് വ്യാപനംമൂലം ആഗോള എണ്ണ വിപണികളിലുണ്ടായ പ്രത്യാഘാതങ്ങൾ, ആഗോള സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കുന്ന പ്രയാസങ്ങൾ, സഹകരിച്ച് പ്രവർത്തിക്കേണ്ടതിെൻറ ആവശ്യകത തുടങ്ങിയ കാര്യങ്ങളും മന്ത്രി സഭ ചർച്ച ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
