Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ്: സൗദിയിൽ ഇന്ന് 98 പുതിയ രോഗികളും 2 മരണങ്ങളും

text_fields
bookmark_border
രോഗമുക്തി: 128, മരണം: 2, ചികിത്സയിലുള്ളവർ: 8,485, ഗുരുതരാവസ്ഥയിലുള്ളവർ: 212
saudi covid
cancel

ജിദ്ദ: സൗദിയിൽ പുതുതായി 98 കോവിഡ് രോഗികളും 2 മരണങ്ങളും രേഖപ്പെടുത്തി. 128 പേർ രോഗമുക്തി നേടി. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 7,49,471 ഉം രോഗമുക്തരുടെ എണ്ണം 7,31,959 ഉം ആയി.

രാജ്യത്തെ ആകെ മരണം 9,027 ആയി. നിലവിൽ 8,485 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 212 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുന്നു. സൗദിയിൽ നിലവിലെ കോവിഡ് മുക്തി നിരക്ക് 97.66 ശതമാനവും മരണനിരക്ക് 1.20 ശതമാനവുമാണ്.

രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 24, ജിദ്ദ 17, മദീന 10, ദമ്മാം 7, അബഹ 6, മക്ക 5, ത്വാഇഫ് 5. സൗദിയിൽ ഇതുവരെ 6,22,51,994 ഡോസ് വാക്സിൻ വിതരണം ചെയ്‌തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Covid: 98 new patients and 2 deaths in Saudi today
Next Story