Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ്: സൗദിയിൽ 576 പേർക്ക് രോഗമുക്തി

text_fields
bookmark_border
പുതിയ രോഗികൾ 338, മരണം 1, ചികിത്സയിലുള്ളവർ 7,199, ഗുരുതരാവസ്ഥയിലുള്ളവർ 142
saudi covid
cancel
Listen to this Article

ജിദ്ദ: സൗദിയിൽ കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരിൽ 576 പേർ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ പുതുതായി 338 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത ആകെ കോവിഡ് കേസുകളുടെ എണ്ണം 807,215 ഉം രോഗമുക്തരുടെ എണ്ണം 790,778 ഉം ആയി. രാജ്യത്തെ ആകെ മരണം 9,238 ആയി തുടരുന്നു. നിലവിൽ 7,199 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്.

ഇവരിൽ 142 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗങ്ങളിൽ ചികിത്സയിൽ തുടരുന്നു. സൗദിയിൽ നിലവിലെ കോവിഡ് മുക്തിനിരക്ക് 97.96 ശതമാനവും മരണനിരക്ക് 1.14 ശതമാനവുമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 89, ജിദ്ദ 66, ദമ്മാം 30, മക്ക 20, മദീന 16, അബ്ഹ 13, ഹുഫൂഫ് 12, ദഹ്റാൻ 8, ബുറൈദ 7, ത്വാഇഫ് 6, ഹാഇൽ 5, ഖമീസ് മുശൈത്ത് 4, നജ്റാൻ 4, ജീസാൻ 3, ഖോബാർ 3, ഉനൈസ 3.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Covid: 576 people cured in Saudi
Next Story