കോവിഡ്: സൗദിയിൽ 50 പേർ ഗുരുതരാവസ്ഥയിൽ
text_fieldsറിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരിൽ 50 പേർക്ക് ഗുരുതരം. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്.
24 മണിക്കൂറിനിടയിൽ രണ്ട് പേർ മരിച്ചു. 44 പേർ രോഗമുക്തി നേടി. 37 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 5,49,297 ഉം രോഗമുക്തരുടെ എണ്ണം 5,37,373 ഉം ആയി. ആകെ മരണസംഖ്യ 8,818 ആയി ഉയർന്നു. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.
വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 12, ജിദ്ദ 7, മക്ക 2, ത്വാഇഫ് 2, ഖോബാർ 2, മറ്റ് 12 സ്ഥലങ്ങളിൽ ഓരോ വീതം രോഗികൾ. സൗദി അറേബ്യയിൽ ഇതുവരെ 46,829,090 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു.

