Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ്: സൗദിയിൽ 317 പുതിയ രോഗികൾ, രോഗമുക്തി 668

text_fields
bookmark_border
മരണം: 2, ചികിത്സയിലുള്ളവർ: 10,884, ഗുരുതരാവസ്ഥയിലുള്ളവർ: 422
കോവിഡ്: സൗദിയിൽ 317 പുതിയ രോഗികൾ, രോഗമുക്തി 668
cancel

ജിദ്ദ: സൗദിയിൽ 317 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. 668 രോഗമുക്തിയും രേഖപ്പെടുത്തി. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 7,47,436 ഉം രോഗമുക്തരുടെ എണ്ണം 7,27,544 ഉം ആയി. 24 മണിക്കൂറിനിടെ രണ്ട് മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണം 9,008 ആയി.

നിലവിൽ 10,884 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 422 പേരുടെ നില ഗുരുതരമാണ്. ഇവരെ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സൗദിയിൽ നിലവിലെ കോവിഡ് മുക്തി നിരക്ക് 97.33 ശതമാനവും മരണനിരക്ക് 1.20 ശതമാനവുമാണ്.

രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 92, ജിദ്ദ 32, ദമ്മാം 20, മദീന 19, അബഹ 18, മക്ക 12. സൗദി അറേബ്യയിൽ ഇതുവരെ 6,13,71,133 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു. ഇതിൽ 2,60,24,197 ആദ്യ ഡോസും 2,42,84,039 രണ്ടാം ഡോസും 1,10,62,897 ബൂസ്റ്റർ ഡോസുമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Covid; 317 new cases detected in Saudi Arabia, 668 cured
Next Story