സൗദിയിൽ ഇന്ന് മൂന്ന് മരണം, 115 പേർ ഗുരുതരാവസ്ഥയിൽ
text_fieldsറിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് ഞായറാഴ്ച മൂന്നുപേർ മരിച്ചു. ഹുഫൂഫിൽ സൗദി പൗരനും മക്കയിലും ജിദ്ദ യിലും ഒാരോ പ്രവാസികളുമാണ് മരിച്ചത്. മരിച്ചവർ 39നും 72നും ഇടയിൽ പ്രായമുള്ളവരാണ്. ആകെ മരണസംഖ്യ 137 ആയി. ഗുരുതരാവ സ്ഥയിൽ 115 പേർ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നു. പുതുതായി 1223 പേരിൽ രോഗം സ്ഥിരീകരിച്ചതോടെ ആ കെ വൈറസ് ബാധിതരുടെ എണ്ണം 17522 ആയെന്ന് ആരോഗ്യമന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദു അൽഅലി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ചികിത്സയിലുള്ളത് 15026 പേരാണ്. 142 േപർ കഴിഞ്ഞ 24 മണിക്കൂറിനിടെ സുഖം പ്രാപിച്ചു. ഇതോടെ രോഗമുക്തരുടെ മൊത്തം എണ്ണം 2357 ആയി. പുതുതായി രോഗം സ്ഥിരീകരിച്ചവിൽ 15 ശതമാനം സൗദി പൗരന്മാരും 85 ശതമാനം വിദേശികളുമാണ്. രാജ്യത്ത് ഇപ്പോഴും വൈറസ് സജീവ സാന്നിദ്ധ്യമുണ്ടെന്നും രോഗം പടരുന്ന അപകടകരമായ സാഹചര്യം നിലനിൽക്കുന്നെണ്ടെന്നും ഡോ. മുഹമ്മദ് അബ്ദു അൽഅലി പറഞ്ഞു. സൂഖുകളിൽ രോഗപകർച്ചയുടെ സാധ്യത 77 ശതമാനമാണ്. സൂപർമാർക്കറ്റ്, ഫാർമസികൾ തുടങ്ങിയ ഇടങ്ങളിൽ 45 ശതമാനവും ജോലി സ്ഥലങ്ങളിൽ 48 ശതമാനവുമാണ് പൊതുസമ്പർക്കത്തിലൂടെ രോഗം പകരാനുള്ള സാധ്യത.
പാർപ്പിട കേന്ദ്രങ്ങളിൽ അത് 24 ശതമാനം മാത്രമാണ്. അതുകൊണ്ടാണ് പരമാവധി എല്ലാവരും വീടുകളിൽ തന്നെ കഴിയാൻ പറയുന്നതെന്നും പുറത്തിറങ്ങേണ്ടി വന്നാൽ പരമാവധി ആരോഗ്യ സുരക്ഷാ മുൻകരുതൽ പാലിക്കാൻ ജാഗ്രതപുലർത്തണമെന്നും മന്ത്രാലയ വക്താവ് പറഞ്ഞു. ആരോഗ്യവകുപ്പിെൻറ ഫീൽഡ് സർവേ 10 ദിവസം പിന്നിട്ടു. കൂടുതൽ രോഗികളെയും കണ്ടെത്തുന്നത് ഇതിലൂടെയാണ്. ഒരാൾ കൂടി മരിച്ചതോടെ മക്ക മേഖലയിലെ കോവിഡ് ബാധിച്ചുള്ള മരണസംഖ്യ 59 ആയി. ജിദ്ദയിൽ 29ഉം, ഹുഫൂഫിൽ നാലും.
പുതിയ രോഗികൾ:
മക്ക 272, റിയാദ് 267, മദീന 217, ജിദ്ദ 117, ബേഷ് 113, ഉനൈസ 54, ദമ്മാം 51, ബുറൈദ 20, ജുബൈൽ 19, ഹുഫൂഫ് 17, അബ്ഖൈഖ് 17, അൽറിദ 14, ത്വാഇഫ് 10, അബൂ ആരിഷ് 10, ഖുലൈസ് 3, തബൂക്ക് 3, സുൽഫി 3, സാജിർ 3, ഖത്വീഫ് 2, ഹഫർ അൽബാത്വിൻ 2, ഖുറയാത് 2, വാദി ദവാസിർ 2, അൽമജാരിദ 1, ഖമീസ് മുശൈത്ത് 1, ഖോബാർ 1, ജിസാൻ 1, അറാർ 1.
മരണസംഖ്യ:
മക്ക 59, മദീന 32, ജിദ്ദ 29, റിയാദ് 6, ഹുഫൂഫ് 4, ജീസാൻ 1, ഖത്വീഫ് 1, ദമ്മാം 1, അൽഖോബാർ 1, ഖമീസ് മുശൈത്ത് 1, ബുറൈദ 1, ജുബൈൽ 1, അൽബദാഇ 1, തബൂക്ക് 1.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
