Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ രോഗികളെ...

സൗദിയിൽ രോഗികളെ കണ്ടെത്താൻ ആരോഗ്യവകുപ്പി​െൻറ 150 ലേറെ സംഘങ്ങൾ രംഗത്ത്

text_fields
bookmark_border
സൗദിയിൽ രോഗികളെ കണ്ടെത്താൻ ആരോഗ്യവകുപ്പി​െൻറ 150 ലേറെ സംഘങ്ങൾ രംഗത്ത്
cancel

റിയാദ്​: കോവിഡ്​ ബാധിച്ചിട്ടും പുറത്തുപറയാതിരിക്കുന്നവരെയും രോഗമുണ്ടെങ്കിലും അതറിയാത്തവരെയും കണ്ടെത്ത ാൻ സൗദി ആരോഗ്യ മന്ത്രാലയം രംഗത്തിറക്കിയിരിക്കുന്നത്​ 150 ലേറെ മെഡിക്കൽ ടീമുകൾ.​ അഞ്ച്​ ദിവസമായി ഇങ്ങനെ മെഡിക് കൽ ടീമുകളെ രംഗത്തിറക്കി

ഫീൽഡ്​ സർവേ ശക്തമാക്കിയതോടെ രോഗബാധിതരുടെ എണ്ണം ഗണ്യമായി ഉയരു​കയാണ്​. താമസകേന് ദ്രങ്ങളിലും ലേബർ ക്യാമ്പുകളിലും വാണിജ്യകേന്ദ്രങ്ങളിലെ ഗല്ലികളിലും മെഡിക്കൽ സംഘങ്ങൾ നേരിട്ട്​ ചെന്ന്​ ആളുകളെ പരിശോധിക്കുകയാണ്​. ശരീരോഷ്​മാവ്​ പരിശോധനയാണ്​ പ്രാഥമികമായി നടത്തുന്നത്​. കൂടുതൽ ലക്ഷണങ്ങൾ വെളിപ്പെട്ടാൽ അവരിൽ നിന്ന്​ സ്രവ സാമ്പിളുകൾ ശേഖരിച്ച്​ വിശദമായ പി.സി.ആർ ടെസ്​റ്റിന്​ വിധേയമാക്കും.

മെഡിക്കൽ സംഘങ്ങൾ അഞ്ചുദിവസത്തിനിടെ അഞ്ച്​ ലക്ഷം ആളുകളിലാണ്​ പ്രാഥമിക പരിശോധന നടത്തിയത്​. രണ്ട്​ ലക്ഷത്തിലേറെ പി.സി.ആർ ടെസ്​റ്റുകളും നടത്തി. ചൊവ്വാഴ്​ച പുതുതായി രോഗമുണ്ടെന്ന്​ സ്ഥിരീകരിച്ച 1147 പേരിൽ 78 ശതമാനവും അതായത്​ 886 പേരും ഇങ്ങനെ മെഡിക്കൽ സംഘം ഫീൽഡിൽ ഇറങ്ങി നടത്തിയ പരിശോധനയിലൂടെ രോഗം സ്ഥിരീകരിക്ക​പ്പെട്ടവരാണ്​. ഫീൽഡ്​ സർവേ നടത്തിയിരുന്നില്ലെ-ങ്കില 22 ശതമാനം ആളുകളുടെ വിവരം മാത്രമേ പുറത്തുവരുമായിരുന്നുള്ളൂ.

ബാക്കി ഭൂരിപക്ഷവും രോഗമുണ്ടെന്ന്​ അറിയാതെയോ, അറിഞ്ഞാലും പുറത്തുപറയാതെയോ ഉചിതമായ പരിശോധനകൾക്ക് വിധേയമാകുകയോ ചെയ്യാതെ കഴിഞ്ഞുകൂടുമായിരുന്നു. ഇത്​ സമൂഹവ്യാപനമെന്ന വലിയ വിപത്തിന്​ ഇടയാക്കുകയും ചെയ്യുമായിരുന്നു. ഇൗ സാഹചര്യം മനസിലാക്കിയാണ്​ ആരോഗ്യവകുപ്പ്​ ഫീൽഡ്​ സർവേയുമായി മുന്നിട്ടിറങ്ങിയത്​. അത്​ ഫലം കാണുന്നു എന്നാണ്​ ദിനംപ്രതി പുതിയ രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന വർധനവ്​ കാണിക്കുന്നത്​.

ഇങ്ങനെ രാജ്യമാകെ വ്യാപക പരിശോധന നടത്തിയാൽ രോഗികളെയെല്ലാം ​ െഎസൊലേഷനിലേക്ക്​ മാറ്റാനും മറ്റുള്ളവരിലേക്ക്​ രോഗം പടരുന്ന അവസ്ഥ ഇല്ലാതാക്കാൻ കഴിയുകയും ചെയ്യും. വരും ദിവസങ്ങളിലും ശക്തവും വ്യാപകവുമായ പരിശോധന തുടരുമെന്നാണ്​ അധികൃതർ അറിയിച്ചിട്ടുള്ളത്​. വരും ദിവസങ്ങളിലും ഫീൽഡ്​ സർവേ തുടരുമെന്നും സമൂഹ വ്യാപനം തടഞ്ഞ്​ രോഗത്തെ പിടിച്ചുകെട്ടാൻ ഇതല്ലാതെ വഴിയില്ലെന്നും ആരോഗ്യ മന്ത്രാലയ വക്താവ്​ ഡോ. മുഹമ്മദ്​ അബ്​ദു അൽഅലി പതിവ്​ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കുകയും ചെയ്​തു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newssoudi arabiacovid 19
News Summary - covid 19 soudi updates
Next Story