ചൂട് കൂടിയാൽ കോവിഡ് വ്യാപനം കുറയുമെന്നതിന് തെളിവില്ലെന്ന് സൗദി ആരോഗ്യമന്ത്രാലയം
text_fieldsറിയാദ്: വേനൽക്കാലമെത്തിയാൽ കോവിഡ് വ്യാപനത്തിന് ശമനമുണ്ടാവുമെന്ന് പ്രവചിക്കാനാവില്ലെന്ന് സൗദി ആരോ ഗ്യമന്ത്രാലയം. ചൂട് കൂടിയാൽ കൊറോണ വൈറസുകൾ നശിക്കുമെന്നും പകരുന്നതിന് ശമനമുണ്ടാവുമെന്നും പറയാനാവില്ലെന ്നും അതിന് തെളിവില്ലെന്നും മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദു അൽഅലി പറഞ്ഞു.
പതിവ് വാർത്താസമ്മേളന ത്തിൽ സംസാരിക്കുേമ്പാൾ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയായിരുന്നു അദ്ദേഹം. ഇത് പുതിയ തരം വൈറസാണ്. ഇതിനെ കുറിച്ച് വിശദമായ പഠനം നടന്നിട്ടില്ല. ഇത്തരമൊരു വൈറസുമായി ആരോഗ്യ രംഗം ഇടപെടുന്നത് തന്നെ ഇതാദ്യമായാണ്. സൗദി അറേബ്യയിൽ വേനലിന് ഇൗ മാസം പകുതി പിന്നിടുന്നതോടെ തുടക്കമാകും.
50 ഡിഗ്രി സെൽഷ്യസിനും മുകളിലേക്ക് വരെ ചൂട് ഉയരാനും സാധ്യതയുണ്ട്. ഇൗ സാഹചര്യം മുൻകൂട്ടി കണ്ടായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യം. അങ്ങനെ കാലാവസ്ഥയ്ക്ക് അനുസരിച്ച് ഇൗ വൈറസിന് സ്വഭാവ വ്യതിയാനം സംഭവിക്കുമെന്നതിന് ഇതുവരെയും ഒരു തെളിവുമുണ്ടായിട്ടില്ല. മൃഗങ്ങളിലേക്കും തിരിച്ച് മനുഷ്യരിലേക്കും പുതിയ കൊറോണ വൈറസ് പടരുമെന്നതിനും ശാസ്ത്രീയ തെളിവില്ല.
എന്നാൽ മൃഗങ്ങളുമായി ഇടപഴകു േമ്പാൾ നന്നായി ശ്രദ്ധിക്കണം. അവയുടെ ശരീരവും വൃത്തിയാണെന്ന് ഉറപ്പുവരുത്തണം. കൊതുക് കൊറോണ വൈറസ് പടർത്തും എന്ന പ്രചാരണവും അദ്ദേഹം നിഷേധിച്ചു. അത് തെറ്റാണ്. കൊതുക് മൂലം പടരുന്ന അസുഖമല്ല അത്. എന്നാൽ കൊതുക് പടർത്തുന്ന അസുഖങ്ങൾ വേറെയുണ്ട്.
സൂക്ഷ്മ പ്രാണികളുടെ കാര്യത്തിലും ജാഗ്രത പാലിക്കുക. വെള്ളത്തിൽ ഉപ്പുകലക്കിയ ലായനി കൊണ്ട് മൂക്ക് കഴുകണമെന്ന പ്രചാരണത്തെയും അദ്ദേഹം തള്ളിക്കളഞ്ഞു. അത് മൂക്കിന് കേടുവരുത്തും. ഉപ്പുവെള്ളം കൊണ്ട് പലതവണ ഗാർഗ്ൾ ചെയ്താൽ വൈറസിനെ പ്രതിരോധിക്കാം എന്ന പ്രചാരണവും ശരിയല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
