സൗദിയിൽ 2886 ആളുകൾ സുഖം പ്രാപിച്ചു; ഒമ്പത്​ മരണം

  • ആകെ രോഗമുക്തർ 31634, ചികിത്സയിലുള്ളത്​ 27891, പുതിയ രോഗികൾ 2509, ആകെ കോവിഡ്​ ബാധിതർ 59845, ചൊവ്വാഴ്​ച മരണം 9, ആകെ മരണം 329

റിയാദ്​: സൗദി അറേബ്യയിൽ രോഗമുക്തരുടെ എണ്ണം ചൊവ്വാഴ്​ചയും ഉയർന്നു. 2886 പേർ ​ പുതുതായി സുഖം പ്രാപിച്ചു. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 28748  ആയി. പുതുതായി 2509 പേർക്ക്​ കൂടി കോവിഡ്​ പോസിറ്റീവായി. ഇതടക്കം ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവർ ആകെ​ 27891 പേരാണ്​. തലേദിവസത്തെക്കാൾ  എണ്ണം കുറഞ്ഞു. ആശ്വാസം പകരുന്നതാണ്​ ഇൗ കണക്കുകൾ. രാജ്യത്ത്​ ഇതുവരെ വൈറസ്​ ബാധിച്ചവരുടെ എണ്ണം 59845 ആയി. ചികിത്സയിലുള്ളവരിൽ 251 പേരാണ്​  ഗുരുതരാവസ്ഥയിൽ. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്​തികരമാണ്​​.

ചൊവ്വാഴ്​ച ഒമ്പത്​​ വിദേശികൾ മരിച്ചു​. ആകെ മരണസംഖ്യ 329 ആയി. മക്ക (6), ദമ്മാം (2), റിയാദ്​  (1) എന്നിവിടങ്ങളിലാണ്​ മരണം. സ്​ത്രീകൾക്കും കുട്ടികൾക്കുമിടയിലെ രോഗവ്യാപനത്തിൽ കുറവില്ലെന്ന്​ ആരോഗ്യമന്ത്രാലയ വക്താവ്​ ഡോ. മുഹമ്മദ്​ അബ്​ദു അൽഅലി  വാർത്താസമ്മേളനത്തിൽ പറഞ്ഞു. പുതിയ രോഗികളിൽ 26 ശതമാനം​ സ്​ത്രീകളും ഒമ്പത്​ ശതമാനം കുട്ടികളുമാണ്​​. യുവാക്കൾ നാല്​​ ശതമാനമാണ്​. രോഗബാധിതരിൽ  സൗദി പൗരന്മാരുടെ എണ്ണം 35 ശതമാനമാണ്​​. ബാക്കി 65 ശതമാനം മറ്റ്​ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരാണ്​. കഴിഞ്ഞ 24 മണിക്കൂറിനിടെ 16130 കോവിഡ്​ ടെസ്​റ്റുകളാണ്​  നടത്തിയത്​.

ആകെ 618084 ടെസ്​റ്റുകൾ നടന്നു. രോഗികളെ കണ്ടെത്താൻ ആരോഗ്യ വകുപ്പ്​ രാജ്യവ്യാപകമായി നടത്തുന്ന ഫീൽഡ്​ സർവേ 31 ദിവസത്തിലെത്തി.  വീടുകളിലും മറ്റ്​ താമസകേന്ദ്രങ്ങളിലും ചെന്നുള്ള മെഡിക്കൽ ടീമി​​െൻറ പരിശോധനയ്​ക്ക്​ പുറമെ ആളുകളെ ഫോൺ ചെയ്​ത്​ വിളിച്ചു വരുത്തി പരിശോധന നടത്തുന്ന  റാണ്ടം ടെസ്​റ്റിങ്ങും നടക്കുന്നു. ആറുപേർ കൂടി മരിച്ചതോടെ മക്കയിൽ 140 ഉം രണ്ടുപേർ മരിച്ച്​ ദമ്മാമിൽ എട്ടും ഒരാൾ മരിച്ച്​ റിയാദിൽ 19ഉം ആയി മരണസംഖ്യ. കോവിഡ്​  ബാധിച്ച ചെറുതും വലുതുമായ സൗദി പട്ടണങ്ങളുടെ എണ്ണം 137 ആണ്​. 

പുതിയ രോഗികൾ:
റിയാദ്​ 730, ജിദ്ദ 526, മക്ക 385, മദീന 296, ദമ്മാം 87, ത്വാഇഫ്​ 66, ഖോബാർ 37, ജുബൈൽ 36, ദഹ്​റാൻ 19, ഹാസം അൽജലാമീദ്​ 18, ഖത്വീഫ്​ 16, തബൂക്ക്​ 16, ബുറൈദ  12, ശഖ്​റ 12, അൽഖർജ്​ 10, മഹായിൽ 9, അൽഹദ 9, നജ്​റാൻ 9, നമീറ 8, ഹാഇൽ 7, വാദി ദവാസിർ 7, യാംബു 6, ബേയ്​ഷ്​ 6, ഖമീസ്​ മുശൈത്​ 5, അൽഖുവയ്യ 5,  അൽജഫർ 4, റാസതനൂറ 4, ദറഇയ 4, അൽമബ്​റസ്​ 3, അബ്​ഖൈഖ്​ 3, തത്​ലീത്​ 3, അറാർ 3, ഹുത്ത ബനീ തമീം 3, നാരിയ 2, മുസൈലിഫ്​ 2, ശറൂറ 2, താദിഖ്​ 2, അൽദിലം  2, റിയാദ്​ അൽഖബ്​റ 1, ഖൈബർ 1, ബീഷ 1, മൈസാൻ 1, ഉമ്മു അൽദൂം 1, ദലം 1, റാബിഗ്​ 1, അൽബാഹ 1, ഉംലജ്​ 1, ദുബ 1, സബ്​യ 1, ഹഫർ അൽബാത്വിൻ 1,  അൽഖൂസ്​ 1, തുറൈബാൻ 1, തബർജൽ 1, മുസാഹ്​മിയ 1, ദുർമ 1, മറാത്​ 1

മരണസംഖ്യ:
മക്ക 141, ജിദ്ദ 95, മദീന 42, റിയാദ്​ 19, ദമ്മാം 8, ഹുഫൂഫ്​ 4, അൽഖോബാർ 3, ജുബൈൽ 3, ബുറൈദ 3, ജീസാൻ 1, ഖത്വീഫ് 1​, ഖമീസ്​ മുശൈത്ത് 1​, അൽബദാഇ 1,  തബൂക്ക്​ 1, ത്വാഇഫ്​ 1, വാദി ദവാസിർ 1, യാംബു 1, റഫ്​ഹ 1, അൽഖർജ്​ 1, നാരിയ 1

Loading...
COMMENTS