കോവിഡ് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി മക്കയിൽ മരിച്ചു
text_fieldsറിയാദ്: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി മക്കയില്‍ മരിച്ചു. മലപ്പുറം പാണ്ടിക്കാട് ഒറുവുമ്പുറം സ്വദേശി ഒട്ടുപുര മുഹമ്മദ് റഫീഖ് (46) ആണ് മരിച്ചത്. മക്കയിലെ അജിയാദ് ആശുപത്രിയിലായിരുന്നു മരണം.
മക്കയില്‍ സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരനായിരുന്നു. ശബ്നയാണ് ഭാര്യ. ഇതോടെ സൗദിയില്‍ മരിച്ച മലയാളികളുടെ എണ്ണം എട്ടായി.
കോവിഡ് ബാധിച്ച് നേരത്തെ മരിച്ച മലയാളികൾ: 1. കണ്ണൂര്‍ സ്വദേശി ഷബ്നാസ് (29, മദീന), 2. മലപ്പുറം ചെമ്മാട് സ്വദേശി സ്വഫ്‌വാന്‍ (41, റിയാദ്), 3. പുനലൂർ സ്വദേശി വിജയകുമാരന്‍ നായര്‍ (51, റിയാദ്), 4. മലപ്പുറം തെന്നല വെസ്റ്റ് ബസാർ സ്വദേശി മുഹമ്മദ് എന്ന ഇപ്പു മുസ്ലിയാർ (57, മക്ക), 5. ആലപ്പുഴ ആദിക്കാട്ടുകുളങ്ങര സ്വദേശി ഹസീബ് ഖാന്‍ (51, ഉനൈസ), 6. മലപ്പുറം കൊളപ്പുറം ആസാദ് നഗർ സ്വദേശി പാറേങ്ങൽ ഹസ്സൻ (56, ജിദ്ദ), 7. മലപ്പുറം മക്കരപ്പറമ്പ സ്വദേശി പഴമള്ളൂർ കട്ടുപ്പാറയിലെ അരിക്കത്ത് ഹംസ അബുബക്കർ (59, മദീന).
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
