സൗദിയിൽ കാൽലക്ഷം കടന്നു രോഗികൾ; നടന്നത് മൂന്നര ലക്ഷത്തോളം കോവിഡ് പരിശോധന
text_fieldsറിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിതരുടെ എണ്ണം കാൽലക്ഷം കടന്നു. ആകെ 339,775 പരിശോധനകളാണ് നടന്നത്. അതിൽ പോസിറ്റീവ് കേസുകളായി കണ്ടെത്തിയവരുടെ എണ്ണം 25459 ആയി. ശനിയാഴ്ച 1362 പേരിലാണ് കോവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ ഏഴ് പേർ മരിച്ചു. ജിദ്ദയിലും മക്കയിലുമായി മരിച്ച ഏഴുപേരും വിദേശികളാണ്. 33നും 57നും ഇടയിൽ പ്രായമുള്ളവരാണ് മരിച്ചവർ.
പുതിയ രോഗികളിൽ 9 ശതമാനം മാത്രമാണ് സ്വദേശികളെന്നും 91 ശതമാനവും വിദേശികളാണെന്നും ആരോഗ്യമന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദു അൽഅലി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആകെ രോഗികളിൽ 11 ശതമാനമാണ് സ്ത്രീകൾ. ബാക്കി 89 ശതമാനവും പുരുഷന്മാരാണ്. രോഗികളിൽ മൂന്ന് ശതമാനം കുട്ടികളും രണ്ട് ശതമാനം കൗമാരക്കാരും 95 ശതമാനം മുതിർന്നവരുമാണ്.
210 പേരാണ് പുതുതായി സുഖം പ്രാപിച്ചത്. ഇതോടെ രോഗമുക്തരുടെ എണ്ണം 3765 ആയി ഉയർന്നു. ചികിത്സയിൽ കഴിയുന്ന 21518 ആളുകളിൽ 139 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. രോഗികളെ കണ്ടെത്താൻ ആരോഗ്യ വകുപ്പ് രാജ്യവ്യാപകമായി നടത്തുന്ന ഫീൽഡ് സർവേ 16 ദിവസം പിന്നിട്ടു. വീടുകളിലും മറ്റ് താമസകേന്ദ്രങ്ങളിലും ചെന്നുള്ള മെഡിക്കൽ ടീമിെൻറ പരിശോധന തുടരുകയാണ്. മൂന്നുപേർ കൂടി മരിച്ചതോടെ മക്കയിൽ മരണസംഖ്യ 75 ആയി. നാലുപേർ കൂടി മരിച്ച ജിദ്ദയിൽ ആകെ മരണസംഖ്യ 45 ആയി.
പുതിയ രോഗികൾ:
മദീന 249, ജിദ്ദ 245, മക്ക 244, റിയാദ് 16-1, ദമ്മാം 126, ഖോബാർ 81, ജുബൈൽ 80, ഹുഫൂഫ് 64, ഖമീസ് മുശൈത്ത് 21, ദറഇയ 19, ബുറൈദ 16, ത്വാഇഫ് 13, റാസതനൂറ 9, അൽഖർജ് 6, ബേഷ് 5, അബ്ഖൈഖ് 4, നാരിയ 3, ബൽജുറഷി 3, ബീഷ 2, ദഹ്റാൻ 2, അൽമജാരിദ 2, ഖുൻഫുദ 2, അറാർ 1, അൽദർബ് 1, മഹായിൽ 1, തുർബ 1, മിദ്നബ് 1.
മരണസംഖ്യ:
മക്ക 75, ജിദ്ദ 45, മദീന 32, റിയാദ് 7, ഹുഫൂഫ് 4, ദമ്മാം 3, ജുബൈൽ 2, അൽഖോബാർ 2, ജീസാൻ 1, ഖത്വീഫ് 1, ഖമീസ് മുശൈത്ത് 1, ബുറൈദ 1, അൽബദാഇ 1, തബൂക്ക് 1.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
