Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ ആരോഗ്യ...

സൗദിയിൽ ആരോഗ്യ മുൻകരുതൽ ലംഘിച്ചാൽ ശിക്ഷ​; മാസ്​ക്​ ധരിച്ചില്ലെങ്കിൽ പിഴ 1000 റിയാൽ

text_fields
bookmark_border
സൗദിയിൽ ആരോഗ്യ മുൻകരുതൽ ലംഘിച്ചാൽ ശിക്ഷ​; മാസ്​ക്​ ധരിച്ചില്ലെങ്കിൽ പിഴ 1000 റിയാൽ
cancel

ജിദ്ദ: കോവിഡ് വ്യാപനം തടയുന്നതിനുള്ള ആരോഗ്യ മുൻകരുതൽ നിർദേശങ്ങൾ ലംഘിച്ചാൽ കടുത്ത ശിക്ഷ. മുഖാവരം ധരിച്ചില്ലെങ്കിൽ പിഴ ആയിരം റിയാൽ.​ ആരോഗ്യവകുപ്പി​​​െൻറ നിർദേശപ്രകാരമുള്ള മുൻകരുതൽ നടപടികൾ സ്വീകരിക്കാത്ത സ്ഥാപനങ്ങൾക്ക്​ 10,000 റിയാലും പിഴ. അതേസമയം പരിമിതമായ എണ്ണം ആളുകൾ പ​െങ്കടുക്കുന്ന ഒത്തുചേരലുകൾക്ക്​ അനുമതി നൽകിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 

നിയന്ത്രണ വ്യവസ്​ഥകളിൽ മാറ്റം വരുത്തിയിട്ടുണ്ട്​. 

പുതിയ നിബന്ധനകൾ


1. വീടുകളിലും വിശ്രമ കേ​​ന്ദ്രങ്ങളിലും ഫാമുകളിലും 50ൽ കൂടാത്ത ആളുകൾക്ക്​ സംഗമങ്ങൾ നടത്താം. കല്യാണം, പാർട്ടികൾ തുടങ്ങിയ സാമൂഹിക പരിപാടികൾ നടത്തു​േമ്പാൾ അനുവദനീയമായ പരമാവധി ആളുടെ ആളുകളുടെ എണ്ണം 50 ആയിരിക്കും.


2. ആരോഗ്യ സുരക്ഷ മുൻകരുതലും രോഗ പ്രതിരോധ നടപടികളും (കോവിഡ്​ പ്രോ​േട്ടാകോളുകൾ) പാലിക്കാത്ത സ്വകാര്യ സ്​ഥാപനങ്ങൾക്ക്​ 10,000 റിയാൽ പിഴ ചുമത്തും. മെഡിക്കൽ മാസ്​കോ തുണികൊണ്ടുള്ള മാസ്​കോ​ ധരിക്കാത്തവരെ (മൂക്കും വായും ശരിയായി മൂടുന്ന വിധമുള്ള മാസ്​കാണ്​ ധരിക്കേണ്ടത്​) സ്​ഥാപനത്തിനുള്ളി​ലേക്ക്​ പ്രവേശിപ്പിക്കുക, കവാടങ്ങളിൽ സ്​റ്റെറിലൈസറുകൾ, അണുനാശിനികൾ എന്നിവ ലഭ്യമാക്കാതിരിക്കുക, മാളുകളുടെയും കച്ചവടകേന്ദ്രങ്ങളുടെയും കവാടങ്ങളിൽ  ജീവനക്കാരുടെയും ഉപഭോക്​താക്കളുടെയും ശരീരോഷ്​മാവ്​ പരിശോധിക്കാൻ സംവിധാനം ഏർപ്പെടുത്താതിരിക്കുക, തറയുൾപ്പെടെ സ്​ഥാപനം ശുചിയാക്കാതിരിക്കുക, മാളുകളിലെ കുട്ടികളുടെ വിനോദ കേന്ദ്രങ്ങളും വസ്​ത്രശാലകളിലെ ഡ്രസ്സിങ്​ റൂമുകളും അടച്ച​ുപൂട്ടാതിരിക്കുക തുടങ്ങിയവയെല്ലാം പ്രോ​േട്ടാകോൾ ലംഘനമായി കണക്കാക്കുകയും 10,000 റിയാൽ പിഴ ചുമത്തുകയും ചെയ്യും. നിയലലംഘനം ആവർത്തിച്ചാൽ ശിക്ഷ ഇരട്ടിയാകും.


3. ആരോഗ്യ മുൻകരുതൽ മനപൂർവം ലംഘിക്കുന്ന വ്യക്തികൾക്ക്​ 1,000 റിയാൽ പിഴ ചുമത്തും. മെഡിക്കൽ മാസ്​കോ തുണി കൊണ്ടുള്ള മാസ്​​േകാ​ ധരിക്കാതിരിക്കുക, മൂക്കും വായയും മറയാതിരിക്കുക, സമൂഹ അകലം പാലിക്കാതിരിക്കുക, പൊതു-സ്വകാര്യ സ്​ഥാപനങ്ങളിൽ പ്രവേശിക്കു​േമ്പാൾ ശരീ​രോഷ്​മാവ്​ പരിശോധിക്കാൻ വിസമ്മതിക്കുക, ശരീരോഷ്​മാവ്​ 38 ഡി​ഗ്രി സെൽഷ്യസിന്​ മുകളിൽ ഉയരു​േമ്പാൾ വേണ്ട നടപടികൾ പാലിക്കാതിരിക്കുക തുടങ്ങിയവ ​പ്രേ​ാ​േട്ടാകോൾ ലംഘനങ്ങളിൽപെടും. നിയലംഘനം നടത്തുന്നവർക്ക്​ 1,000 റിയാൽ പിഴയുണ്ടാകും. ആവർത്തിച്ചാൽ ശിക്ഷ ഇരട്ടിയാകും. സമൂഹ അകലം പാലിക്കലും ഒത്തുചേരലുകൾക്ക്​​ വിലക്ക്​ ഏർപ്പെടുത്തിയതും കോവിഡ്​ വൈറസ്​ വ്യാപനം തടയുന്നതിനാണെന്നും എല്ലാവരും ആരോഗ്യ സുരക്ഷ മുൻകരുതൽ പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയ വക്താവ്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newssaudi newscovid 19
News Summary - covid 19 saudi updates
Next Story