സൗദിയിലെ ലേബർ ക്യാമ്പുകളിൽനിന്ന് തൊഴിലാളികളെ മാറ്റിപാർപ്പിക്കാൻ തുടങ്ങി
text_fieldsജിദ്ദ: കോവിഡ് വ്യാപനം തടയാനുള്ള മുൻകരുതലായി രാജ്യത്തെ ലേബർ ക്യാമ്പുകളിലുള്ള തൊഴിലാളികളെ സുരക്ഷിതമായ സ്ഥല ങ്ങളിലേക്ക് മാറ്റിപാർപ്പിക്കാൻ ആരംഭിച്ചു. ജിദ്ദ നഗരസഭയിലാണ് ഇതിന് തുടക്കമായത്. വിവിധ വകുപ്പുകളുടെ സഹകരണത്ത ോടെ 2000ത്തോളം തൊഴിലാളികളെ ഗവൺമെൻറ് സ്കൂളുകളിൽ സജ്ജീകരിച്ച ക്യാമ്പുകളിലേക്ക് മാറ്റി താമസിപ്പിച്ചതായി നഗര സഭ വക്താവ് മുഹമ്മദ് അൽബുഖമി പറഞ്ഞു.
23ഓളം സ്കൂളുകളിലാണ് ഇത്രയും തൊഴിലാളികൾക്ക് താൽകാലിക താമസ സൗകര്യമൊരു ക്കിയിരിക്കുന്നത്. ജിദ്ദ ഗവർണറേറ്റ്, മുനിസിപ്പാലിറ്റി, പൊലീസ്, ആരോഗ്യ, വാണിജ്യ, വിദ്യാഭ്യാസ മന്ത്രാലയങ്ങൾ ഉൾപ്പെട്ട പ്രശ് നപരിഹാര സമിതിയുടെ നിർദേശാനുസരണമാണ് നടപടി.
ജിദ്ദയിൽ തൊഴിലാളികൾ കൂട്ടമായി താമസിക്കുന്ന 531 ലേബർ ക്യാമ്പുകളാണ് സമിതി കണ്ടെത്തിയത്. ഇതിൽ 220 സ്ഥലങ്ങൾ ഇതിനകം സന്ദർശിച്ച് സാഹചര്യങ്ങൾ വിലയിരുത്തി. തൊഴിലാളികളെ അത്യാവശ്യമായും മാറ്റേണ്ട ക്യാമ്പുകൾ നിർണയിച്ചു. ബാക്കിയുള്ള സ്ഥലങ്ങളിൽ സന്ദർശനവും പരിശോധനയും തുടരുകയാണെന്നും വക്താവ് പറഞ്ഞു.
താൽക്കാലിക ക്യാമ്പുകളൊരുക്കുന്ന സ്ക്കൂളുകളിൽ അണുമുക്തമാക്കൽ ഉൾപ്പെടെയുള്ള ശുചീകരണ പ്രവർത്തനങ്ങൾ ത്വരിതഗതിയിൽ നടക്കുകയാണ്. ഇവിടങ്ങളിൽ റൂമുകളും ടോയ്ലറ്റുകളും സജ്ജമാക്കുന്നു. ഫേസ് മാസ്കുകളും ൈകയ്യുറകളും ക്യാമ്പുകളിലെല്ലാം ലഭ്യമാക്കുന്നു. ക്യാമ്പുകളിൽ ഭക്ഷണം സ്ഥിരമായി വിതരണം ചെയ്യുന്നതിനും നടപടികൾ സ്വീകരിച്ചുകഴിഞ്ഞു.
എല്ലാ പ്രവർത്തനങ്ങൾക്കും മുനിസിപ്പാലിറ്റി നേരിട്ട് നേതൃത്വം നൽകുകയാണ്. നിലവിലുള്ള ലേബർ ക്യാമ്പുകൾ അണുവിമുക്തമാക്കാനും ശുചീകരിക്കാനും വേണ്ട പ്രവർത്തനങ്ങളും പ്രശ്നപരിഹാര സമിതിയുടെ സമിതിയുടെ നിർദേശാനുസരണം നടക്കുന്നുണ്ട്. അതത് കമ്പനി ഉടമകളോട് തങ്ങളുടെ തൊഴിലാളികളുടെ താമസസ്ഥലങ്ങൾ സംബന്ധിച്ച വിവരങ്ങൾ എത്രയും വേഗം കൈമാറാൻ നഗരസഭ ആവശ്യപ്പെട്ടിരിക്കുകയാണ്. വിവരം കിട്ടുന്നതനുസരിച്ച് ക്യാമ്പുകൾ സന്ദർശിച്ച് സുരക്ഷാ കാര്യങ്ങൾ വിലയിരുത്തുകയും വീഴ്ചയും ന്യൂനതകളുമുള്ള സ്ഥലങ്ങളിൽ നിന്ന് തൊഴിലാളികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുകയും ചെയ്യും.
ലേബർ ക്യാമ്പുകളെ കുറിച്ചുള്ള വിവരങ്ങൾ രജിസ്റ്റർ ചെയ്യാൻ ഒാൺലൈൻ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. ഇൻറസ്ട്രിയൽ സിറ്റിക്കുള്ളിലെ 231 ലേബർ ക്യാമ്പുകളും നഗരത്തിന് പുറത്തുള്ള 282 ക്യാമ്പുകളും സമിതി ഇതിനകം സന്ദർശിച്ചതായാണ് വിവരം. 55,000 തൊഴിലാളികളെ ആരോഗ്യ പരിശോധനക്ക് വിധേയമാക്കുകയും ചെയ്തിട്ടുണ്ട്. 23 ഗവൺമെൻറ് സ്കൂൾ കെട്ടിടങ്ങൾ തൊഴിലാളികളുടെ താമസത്തിന് ഉപയോഗപ്പെടുത്തിയതായി ജിദ്ദ മുനിസിപ്പാലിറ്റി കെട്ടിട വിഭാഗം അണ്ടർ സെക്രട്ടറി എൻജി. ഫാരിസ് റജബ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
