സൗദിയിൽ നിന്നുള്ള യാത്രവിലക്ക് ഞായറാഴ്ച പുലർച്ച മുതൽ: ഇഖാമ, റീഎൻട്രി കാലാവധ ി നീട്ടിനൽകും
text_fieldsറിയാദ്: കോവിഡ്-19 പ്രതിരോധ നടപടികളുടെ ഭാഗമായി സൗദി ആഭ്യന്തര മ ന്ത്രാലയം ഇന്ത്യയടക്കം വിവിധ രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയ യാത്രവ ിലക്ക് ഞായറാഴ്ച പുലർച്ചമുതൽ പ്രാബല്യത്തിലാകും. സൗദിയിലേക്ക് പ്രവേശിക്ക ാന് പ്രവാസികള്‍ക്ക് അനുവദിച്ച സമയം ഇതോടെ അവസാനിക്കും. സന്ദര്‍ശക വിസയിലും പുതിയ തൊഴിൽവിസയിലുമുള്ളവർക്ക് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ പ്രവേശനം അനുവദിക്കില്ല. അേതസമയം, അനുവദിച്ച സമയത്തിനുള്ളിൽ തിരിച്ചെത്താന്‍ കഴിയാത്ത, സ്വദേശങ്ങളിൽ അവധിയിൽ കഴിയുന്നവര്‍ക്ക് ഇഖാമ, റീ എന്‍ട്രി വിസ കാലാവധി നീട്ടിനല്‍കുമെന്ന് സൗദി പാസ്പോര്‍ട്ട് (ജവാസാത്ത്) വിഭാഗം അറിയിച്ചു. മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിലാണ് ഇത് അനുവദിക്കുന്നതെന്നും ജവാസാത്ത് അറിയിച്ചു.
യാത്രവിലക്ക് പ്രാബല്യത്തില്‍വരുന്ന സമയത്ത് ഇഖാമക്കും റീ എന്‍ട്രി വിസക്കും കാലാവധി ഉള്ളവര്‍ക്കാണ് ആനുകൂല്യം. ഇതിനുള്ള നടപടിക്രമം ഉടന്‍ അറിയിക്കും. വിഷയം പരിഗണിക്കാന്‍ സൗദി പാസ്പോര്‍ട്ട് വിഭാഗത്തിനു കീഴില്‍ പ്രത്യേക കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. സൗദിയില്‍ ജോലിയുപേക്ഷിച്ച് എക്സിറ്റ് വിസ നേടിയവര്‍ക്കും നാട്ടിലേക്ക് മടങ്ങാമെന്ന് ജവാസാത്ത് വിഭാഗം അറിയിച്ചു. കോവിഡ്-19 പടരുന്ന ഇന്ത്യയുള്‍പ്പെടെ 39 രാജ്യങ്ങളിലേക്കാണ് സൗദി അറേബ്യയിൽനിന്ന് അവിടങ്ങളിലേക്കും തിരിച്ചും യാത്രവിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിദേശത്തുള്ള സൗദി പൗരന്മാർക്കും സൗദി ഇഖാമയുള്ള വിദേശികൾക്കും രാജ്യത്തേക്ക് തിരിച്ചുവരാൻ വ്യാഴാഴ്ച മുതൽ 72 മണിക്കൂര്‍ സമയം അനുവദിച്ചിരിക്കുകയാണ്. ഇതാണ് ഞായറാഴ്ച പുലർച്ചയോടെ അവസാനിക്കുന്നത്. ഇതോടെ, മലയാളികളടക്കം സൗദിയിൽ തൊഴിലെടുക്കുന്ന നിലവിൽ അവധിയിലുള്ള പ്രവാസികൾ ആശങ്കയിലായി. ഇൗ സമയത്തിനുള്ളിൽ മടങ്ങിയെത്താൻ എല്ലാവരും നെേട്ടാട്ടത്തിലാണ്.
വിമാനങ്ങളുടെ കുറവ് വലിയ പ്രതിസന്ധി സൃഷ്ടിക്കുകയാണ്. അയൽരാജ്യങ്ങളുമായി വ്യോമഗതാഗതമടക്കം സൗദി നേരേത്ത തടഞ്ഞിരിക്കുന്നതിനാൽ കണക്ഷൻ വിമാനങ്ങൾക്ക് പ്രവേശനമില്ല. നേരിട്ട് സൗദിയിലെത്തുന്ന വിമാനങ്ങളിലേ വരാനാവൂ. കേരളത്തിൽനിന്ന് വളരെ കുറച്ച് വിമാനങ്ങേള നിലവിൽ അങ്ങനെ സർവിസ് നടത്തുന്നുള്ളൂ. ആ വിമാനങ്ങളിലാകെട്ട ഒാവർ ബുക്കിങ്ങാണ്. ഒരു ദിവസം മുേമ്പ വരാനുള്ള ശ്രമത്തിൽ വേറെ ടിക്കറ്റ് അന്വേഷിച്ചപ്പോൾ ഉയർന്ന നിരക്കാണ് അറിഞ്ഞതെന്ന് തിരുവനന്തപുരം സ്വദേശി ദിപിൻ ജയദീപ് ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. തിരുവനന്തപുരത്തുനിന്ന് റിയാദിലേക്കുള്ള ടിക്കറ്റ് നിരക്ക് 70,000 രൂപ എന്നാണ് കാണിച്ചത്. ആശങ്കകാരണം ഒരു ദിവസംമുേമ്പ വരാമെന്ന് കരുതി. അതുകൊണ്ടാണ് വേറെ ടിക്കറ്റ് അന്വേഷിച്ചത്. നാട്ടിൽഅവധിയിലുള്ള മിക്കവർക്കും യാത്ര മുടങ്ങാനാണിട. മാനുഷിക വശം പരിഗണിച്ചാണ് യാത്ര മുടങ്ങുന്നവര്‍ക്ക് ഇഖാമയുടെയും റീ എന്‍ട്രി വിസയുടെയും കാലാവധി നീട്ടാൻ പാസ്പോര്‍ട്ട് വിഭാഗം തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
