Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ്: സൗദിയിൽ നിലവിൽ 3,523 രോഗികൾ

text_fields
bookmark_border
പുതിയ രോഗികൾ: 109, രോഗമുക്തി: 77, മരണം: 1, ഗുരുതരാവസ്ഥയിലുള്ളവർ: 31
കോവിഡ്: സൗദിയിൽ നിലവിൽ 3,523 രോഗികൾ
cancel

ജിദ്ദ: സൗദിയിൽ വീണ്ടും പുതിയ കോവിഡ് രോഗികളുടെ എണ്ണം വർധിച്ചു. പുതുതായി 109 പുതിയ രോഗികളും 77 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത ആകെ കോവിഡ് കേസുകളുടെ എണ്ണം 8,16,498 ഉം രോഗമുക്തരുടെ എണ്ണം 8,03,623 ഉം ആയി. പുതുതായി ഒരു മരണവും റിപ്പോർട്ട് ചെയ്തു.

ഇതോടെ രാജ്യത്തെ ആകെ മരണം 9,352 ആയി. നിലവിൽ 3,523 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 31 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗങ്ങളിൽ ചികിത്സയിൽ തുടരുന്നു.

സൗദിയിൽ നിലവിലെ കോവിഡ് മുക്തിനിരക്ക് 98.44 ശതമാനവും മരണനിരക്ക് 1.14 ശതമാനവുമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 45, ജിദ്ദ 18, മദീന 8, മക്ക 5, ത്വാഇഫ് 4, ദമ്മാം 3, നജ്‌റാൻ, ഖതീഫ്, ദഹ്റാൻ 2 വീതം, മറ്റിടങ്ങളിലെല്ലാം കൂടി 20.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Covid 19 Saudi Arabia updates 30 september 2022
Next Story