കോവിഡ്: സൗദിയിൽ ഇന്ന് 132 പുതിയ രോഗികളും 100 രോഗമുക്തിയും
text_fieldsജിദ്ദ: സൗദിയിൽ വീണ്ടും പുതിയ കോവിഡ് രോഗികളുടെ എണ്ണം വർധിച്ചു. പുതുതായി 132 പുതിയ രോഗികളും 100 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത ആകെ കോവിഡ് കേസുകളുടെ എണ്ണം 8,16,262 ഉം രോഗമുക്തരുടെ എണ്ണം 8,03,452 ഉം ആയി. പുതുതായി മൂന്ന് മരണങ്ങളും റിപ്പോർട്ട് ചെയ്തു.
ഇതോടെ രാജ്യത്തെ ആകെ മരണം 9,350 ആയി. നിലവിൽ 3,460 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 33 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗങ്ങളിൽ ചികിത്സയിൽ തുടരുന്നു.
സൗദിയിൽ നിലവിലെ കോവിഡ് മുക്തിനിരക്ക് 98.44 ശതമാനവും മരണനിരക്ക് 1.14 ശതമാനവുമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 48, ജിദ്ദ 21, അൽബഹ 9, മക്ക, മദീന 7 വീതം, ത്വാഇഫ് 5, ദമ്മാം 4, തബൂക്ക്, നജ്റാൻ 3 വീതം, ബുറൈദ, ജിസാൻ, അൽഖോബാർ, ജുബൈൽ, ദഹ്റാൻ 2 വീതം, മറ്റിടങ്ങളിലെല്ലാം കൂടി 15.

