Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകോവിഡ്​: സൗദിയിൽ മരണം...

കോവിഡ്​: സൗദിയിൽ മരണം 1000 കടന്നു

text_fields
bookmark_border
കോവിഡ്​: സൗദിയിൽ മരണം 1000 കടന്നു
cancel

റിയാദ്​: സൗദി അറേബ്യയിൽ കോവിഡ്​ മൂലമുള്ള മരണം ആയിരം കവിഞ്ഞു. തിങ്കളാഴ്​ച 39 പേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ​ 1011 ആയി. ജിദ്ദയിലാണ്  തിങ്കളാഴ്​ചയും​ കൂടുതലാളുകൾ മരിച്ചത്, 17പേർ. മക്ക (5), റിയാദ്​ (5), മദീന (2), ദമ്മാം (2), തബൂക്ക്​ (2), ത്വാഇഫ്​ (1), ഹുഫൂഫ്​ (1), ഖത്വീഫ്​ (1), അൽമുബറസ്​ (1), ഹഫർ  അൽബാത്വിൻ (1), ബേയ്​ഷ്​ (1) എന്നിവിടങ്ങളിലാണ് ബാക്കി​ മരണങ്ങൾ സംഭവിച്ചത്​. രാജ്യത്താകെ 4507 പേർക്ക്​ പുതുതായി രോഗബാധ സ്ഥിരീകരിച്ചു. 3170 പേർക്ക്​  രോഗം ഭേദമായി.

ആകെ രോഗബാധിതരുടെ എണ്ണം 132048 ഉം രോഗമുക്തരുടെ എണ്ണം 87890 ഉം ആയി. 43147 പേർ രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയിൽ  തുടരുന്നു. അതിൽ 1897 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്​. മരണനിരക്കിൽ ജിദ്ദയാണ്​ മുന്നിൽ. 355 പേർ ജിദ്ദയിലും 330 പേർ മക്കയിലും ഇതുവരെ  മരിച്ചു. റിയാദിൽ മരണസംഖ്യ 109 ആയി. രാജ്യത്തെ ചെറുതും വലുതുമായ 186 പട്ടണങ്ങളിലേക്ക്​ രോഗം പടർന്നു. പുതുതായി 20255 സ്രവസാമ്പിളുകളാണ്​ പരിശോധിച്ചത്​.  രാജ്യത്ത്​ ഇതുവരെ നടന്ന കോവിഡ്​ പരിശോധനകളുടെ എണ്ണം 1,12,6653 ആയി.

പുതിയ രോഗികൾ:
റിയാദ്​ 1658, ജിദ്ദ 413, മക്ക 389, ദമ്മാം 270, ഹുഫൂഫ്​ 205, ഖത്വീഫ്​ 183, ത്വാഇഫ്​ 130, മദീന 125, ഖോബാർ 89, ഖമീസ്​ മുശൈത്​ 85, അബഹ 55, ജുബൈൽ 53, സഫ്​വ 45,  അൽമുബറസ്​ 45, ബുറൈദ 39, ദഹ്​റാൻ 38, ഹഫർ അൽബാത്വിൻ 36, അൽഖർജ്​ 36, യാംബു 28, മുസാഹ്​മിയ 27, ഹുത്ത ബനീ തമീം 26, നജ്​റാൻ 24, അൽറാസ്​ 23, വാദി  അൽദവാസിർ 21, അൽബാഹ 20, അൽഖഫ്​ജി 18, ദറഇയ 17, ഉനൈസ 15, റാസതനൂറ 15, ഹാഇല 14, മഹായിൽ 13, ബീഷ 12, ശറൂറ 12, അഫീഫ്​ 12, ഖുസൈബ 11,  ഖുലൈസ്​ 11, അൽമൻദഖ്​ 9, അൽഖുറുമ 9, അൽനമാസ്​ 9, ജീസാൻ 9, അയൂൻ അൽജുവ 8, ഖുറായത്​ അൽഉൗല 8, അൽദായർ 8, ഹുറൈംല 8, സറാത്​ അബീദ 7, നാരിയ  7, ലൈല 7, മഖ്​വ 6, ബുഖൈരിയ 6, മിദ്​നബ്​ 6, ബേയ്​ഷ്​ 6, റാബിഗ്​ 6, അറാർ 6, റാനിയ 5, അൽജഫർ 5, അൽമദ്ദ 5, ബലസ്​മർ 5, റിജാൽ അൽമ 5, അബ്​ഖൈഖ്​ 5,  അൽഅയ്​ദാബി 5, റുവൈദ അൽഅർദ 5, ഖിൽവ 4, റിയാദ്​ അൽഖബ്​റ 4, ബദർ അൽജനൂബ്​ 4, ബിജാദിയ 4, സുലൈയിൽ 4, റഫാഇ അൽജംഷ്​ 4, വുതെലൻ 4,  അൽഅയൂൻ 3, സകാക 3, ഹനാഖിയ 3, അൽനബാനിയ 3, ദഹ്​റാൻ അൽജനൂബ്​ 3, അഹദ്​ റുഫൈദ 3, ഉറൈറ 3, യാദമഅ 3, അൽറയീൻ 3, ദുർമ 3, അൽഖറഇ 2, ദലം 2,  അൽഹർജ 2, തനൂമ 2, അൽദർബ്​ 2, സബ്​യ 2, അല്ലൈത്​ 2, റഫ്​ഹ 2, ദവാദ്​മി 2, സാജർ 2, അഖീഖ്​ 1, അൽഖുറ 1, ബൽജുറഷി 1, ദൂമത്​ അൽജൻഡൽ 1, മയ്​ഖുവ 1,  തബർജൽ 1, ഖൈബർ 1, മഹദ്​ അൽദഹബ്​ 1, അൽഅസിയ 1, അൽബദാഇ 1, അൽഖുവാര 1, ദരിയ 1, നമീറ 1, അൽമുവയ്യ 1, അൽസഹൻ 1, ഉമ്മു അൽദൂം 1, തത്​ലീത്​ 1,  ബഖഅ 1, തുവാൽ 1, അഹദ്​ അൽമസ്​റ 1, അൽഉവൈഖല 1, അൽദിലം 1, മജ്​മഅ 1, അൽഖുവയ്യ 1, മറാത്​ 1, നഫി 1, ശഖ്​റ 1, തമീർ 1, താദിഖ്​ 1.  

മരണസംഖ്യ:
ജിദ്ദ 355, മക്ക 330, റിയാദ്​ 109, മദീന 74, ദമ്മാം 39, ഹുഫൂഫ്​ 22, ത്വാഇഫ്​ 13, തബൂക്ക്​ 12, ബുറൈദ 7, ഖത്വീഫ് 7​, ബീഷ 6, അൽഖോബാർ 4, ജീസാൻ 4, അറാർ 3,  ജുബൈൽ 3, സബ്​യ 3, ഹഫർ അൽബാത്വിൻ 3, യാംബു 2, ഖമീസ്​ മുശൈത്ത് 1​, അൽബദാഇ 1, വാദി ദവാസിർ 1, റഫ്​ഹ 1, അൽഖർജ്​ 1, നാരിയ 1, ഹാഇൽ 1, ഖുൻഫുദ  1, അൽമുബറസ്​ 1, ബേയ്​ഷ്​ 1.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi arabiagulf newsmalayalam news
News Summary - covid 19 saudi arabia news -kerala news
Next Story