Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ കോവിഡ്​...

സൗദിയിൽ കോവിഡ്​ ബാധിച്ച്​ 37 പേർ കൂടി മരിച്ചു

text_fields
bookmark_border
സൗദിയിൽ കോവിഡ്​ ബാധിച്ച്​ 37 പേർ കൂടി മരിച്ചു
cancel

റിയാദ്​: സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച്​ 37 പേർ കൂടി മരിച്ചു. രാജ്യത്ത്​ ഇതുവരെ കോവിഡ് ബാധയിൽ മരിച്ചവരുടെ എണ്ണം 783 ആയി. 24  മണിക്കൂറിനുള്ളിൽ 3288 പേർക്ക്​​ പുതുതായി രോഗം സ്ഥിരീകരിച്ചു​. പുതുതായി രോഗവിമുക്തി നേടിയത്​ 1815 പേരാണ്​. ആകെ രോഗമുക്തരുടെ എണ്ണം 76339 ആയി.  ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 31449 ആയി ഉയർന്നു. ഇതിൽ 1686 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്​​. ബാക്കിയുള്ളവരുടെ ആരോഗ്യനില  തൃപ്​തികരമാണ്​. റിയാദിൽ ആശങ്കാജനകമായ രീതിയിൽ രോഗികളുടെ എണ്ണം ഉയരുന്നു. ചൊവാഴ്​ച ഇവിടെ പുതിയ രോഗികളുടെ എണ്ണം ആയിരം കടന്നു.

പുതിയ രോഗികൾ:
റിയാദ്​ 1099, ജിദ്ദ 477, മക്ക 411, ദമ്മാം 198, മദീന 161, അൽഖോബാർ 145, ഖത്വീഫ്​ 131, ഹുഫൂഫ്​ 94, ജുബൈൽ 53, ഖമീസ്​ മുശൈത്​ 50, അൽമുബറസ്​ 46, ത്വാഇഫ്​ 42, മുസാഹ്​മിയ 39, ദഹ്​റാൻ 38, റാസതനൂറ 24, ഹഫർ അൽബാത്വിൻ 23, അബഹ 18, അഹദ്​ റുഫൈദ 18, സഫ്​വ 18, ഹാഇൽ 17, അൽഖർജ്​ 16, മഹായിൽ 13, ദറഇയ 12, വാദി ദവാസിർ 11, ഹുത്ത ബനീ തമീം 6, അൽഖഫ്​ജി 5, ജീസാൻ 5, സാംത 5, യാദമ 5, ഹുറൈംല 5, ഉനൈസ 4, ഖുൻഫുദ 4, അൽഖറഇ 4, ഖിയ 4, അൽകാമിൽ 4, ദവാദ്​മി 4, തബൂക്ക്​ 4, മഖ്​വ 3, അബ്​ഖൈഖ്​ 3, മജ്​മഅ 3, അൽഖുവയ്യ 3, റ-ഫാഇ അൽജംഷ്​ 3, അൽബാഹ 2, ബുറൈദ 2, അൽമഹാനി 2, അൽസഹൻ 2, അൽമദ്ദ 2, അൽനമാസ്​ 2, ഖുറയാത്​ അൽഉൗല 2, സബ്​യ 2, അദം 2, അഫീഫ്​ 2, ലൈല 2, അൽദിലം 2, അൽറയീൻ 2, സാജർ 2, താദിഖ്​ 2, അൽഉല 1, മഹദ്​ അൽദഹബ്​ 1, മൻഫ അൽഹുദൈദ 1, അൽമുസൈലിഫ്​ 1, തുറൈബാൻ 1, ദലം 1, അൽമജാരിദ 1, സാറാത്​ അബീദ 1, സബ്​ത്​ അൽഅലായ 1, തബാല 1, ഉനൈസ 1, അൽമോസം 1, റാബിഗ്​ 1, ഹരീഖ്​ 1, സുൽഫി 1, റുവൈദ അൽഅർദ 1, തമീർ 1.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi arabiagulf newsmalayalam news
News Summary - covid 19 saudi arabia news -kerala news
Next Story