Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ രോഗമുക്തരുടെ...

സൗദിയിൽ രോഗമുക്തരുടെ എണ്ണം ഉയരുന്നു

text_fields
bookmark_border
സൗദിയിൽ രോഗമുക്തരുടെ എണ്ണം ഉയരുന്നു
cancel

റിയാദ്​: സൗദി അറേബ്യയിൽ രോഗമുക്തരുടെ എണ്ണം ഉയരുന്നു. ചൊവ്വാഴ്​ചയിലേത്​ പോലെ ബുധനാഴ്​ചയും സുഖം പ്രാപിച്ചവരുടെ എണ്ണം പുതിയ രോഗികളുടെ എണ്ണത്തെക്കാൾ വളരെ ഉയരത്തിലെത്തി. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം ​ചൊവ്വാഴ്​ചയിലേതിനെക്കാൾ കുറഞ്ഞു. ഇതാദ്യമായാണ്​ ​െഎസൊലേഷനിൽ കഴിയുന്നവരുടെ എണ്ണം കുറഞ്ഞുതുടങ്ങുന്നത്​.

ഒറ്റദിവസം കൊണ്ട്​ സുഖം പ്രാപിച്ചത്​ 2365 പേരാണ്​. ഇതോടെ ആകെ രോമുക്തരുടെ എണ്ണം 17622 ആയി ഉയർന്നു. പുതുതായി 1905 പേരിൽ കോവിഡ്​ സ്ഥിരീകരിച്ചു. ആകെ ​േകാവിഡ്​ ബാധിതരുടെ എണ്ണം 44 830. ഇതിൽ ഇപ്പോൾ ചികിത്സയിലുള്ളത്​ 26935 പേരാണ്​. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒമ്പത്​ പേർ​ മരിച്ചു​. രണ്ട്​ സൗദി പൗരന്മാരും ബാക്കി വിവിധ രാജ്യക്കാരുമാണ്​.

മക്ക, ജിദ്ദ എന്നിവിടങ്ങളിലാണ്​ മരണം സംഭവിച്ചത്​. 42നും 80നും ഇടയിൽ പ്രായമുള്ളവരാണ്​ മരിച്ചത്​. ചികിത്സയിലുള്ളവരിൽ 147 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്​. പുതിയ രോഗികളിൽ സൗദി പൗരന്മാരുടെ എണ്ണം 32 ശതമാനമായി​. ബാക്കി വിവിധ രാജ്യക്കാരാണ്​.

പുതിയ രോഗികളിൽ 78 ശതമാനം പുരുഷന്മാരും 22 ശതമാനം സ്​ത്രീകളുമാണെന്ന്​ ആരോഗ്യമന്ത്രാലയ വക്താവ്​ ഡോ. മുഹമ്മദ്​ അബ്​ദു അൽഅലി വാർത്താസമ്മേളനത്തിൽ പറഞ്ഞു. എട്ട്​​​​​​ ശതമാനം കുട്ടികളും നാല്​​ ശതമാനം കൗമാരക്കാരും 88 ശതമാനം മുതിർന്നവരുമാണ്​. രാജ്യത്തെ വിവിധ ലാബുകളിലായി ഇതുവരെ 496,948 കോവിഡ്​ ടെസ്​റ്റുകൾ നടന്നു.

രോഗികളെ കണ്ടെത്താൻ ആരോഗ്യ വകുപ്പ്​ രാജ്യവ്യാപകമായി നടത്തുന്ന ഫീൽഡ്​ സർവേ 27ാം ദിവസത്തിലേക്ക്​ കടന്നു. വീടുകളിലും മറ്റ്​ താമസകേന്ദ്രങ്ങളിലും ചെന്നുള്ള മെഡിക്കൽ ടീമി​​​െൻറ പരിശോധനയ്​ക്ക്​ പുറമെ ആളുകളെ ഫോൺ ചെയ്​ത്​ വിളിച്ചു വരുത്തി പരിശോധന നടത്തുന്ന റാണ്ടം ടെസ്​റ്റിങ്ങും നടക്കുന്നു. 

പുതിയ രോഗികൾ: റിയാദ്​ 673, ജിദ്ദ 338, മക്ക 283, ദമ്മാം 147, ഹുഫൂഫ്​ 67, മദീന 64, ജുബൈൽ 52, ത്വാഇഫ്​ 50, ഖോബാർ 47, തബൂക്ക്​ 35, മജ്​മഅ 30, ദറഇയ 18, ദഹ്​റാൻ 14, ഉംലജ്​ 11, അൽഖർജ്​ 6, സൽവ 4, സഫ്​വ 4, അൽജഫർ 3, ഖത്വീഫ്​ 3, അബ്​ഖൈഖ്​ 3, അൽഖുറുമ 3, ഖഫ്​ജി 2, ഖുറയാത്​ അൽഉലിയ 2, റാസ തനൂറ 2, റാബിഗ്​ 2, ഖറഅ 2, ഖുൻഫുദ 2, ശറൂറ 2, ഹാഇൽ 2, മുസാഹ്​മിയ 2, ഹുത്ത സുദൈർ 2, അബഹ 1, നാരിയ 1, ബുറൈദ 1, ഉനൈസ 1, അൽറാസ്​ 1, അൽഹദ 1, അല്ലൈത്​ 1, മഖ്​വ 1, നജ്​റാൻ 1, ഹുത്ത ബനീ തമീം 1, അൽദിലം 1, വാദി ദവാസിർ 1, ദവാദ്​മി 1, അൽറയിൻ 1, സുലൈയിൽ 1, സുൽഫി 1, റുവൈദ അൽഅർദ്​ 1

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi arabiacoronagulf newsmalayalam newscovid 19
News Summary - Covid 19 Saudi Arabia Negative Cases Raises -Gulf news
Next Story