ആരോഗ്യ മന്ത്രാലയത്തിെൻറ ബോധവത്കരണം മലയാളം ലഘുലേഖ വഴിയും
text_fieldsജിദ്ദ: സൗദിയിൽ ജോലിയെടുക്കുന്ന ലക്ഷക്കണക്കിന് മലയാളികൾക്കിടയിൽ കോവിഡ് 19നെ കുറിച്ച് ബോധവൽക്കരണം നടത്താൻ മലയ ാളത്തിൽ ലഘുലേഖ പ്രസിദ്ധീകരിച്ച് സൗദി ആരോഗ്യ മന്ത്രാലയം. ആരോഗ്യകാര്യങ്ങളെക്കുറിച്ചു ജനങ്ങളെ ബോധവൽക്കരിക്കാന ായി ആരംഭിച്ച ‘സംതൃപ്ത ജീവിതം’ എന്ന കാമ്പയിെൻറ ഭാഗമായി വിവിധ ഭാഷകളിൽ ലഘുലേഖകൾ പ്രസിദ്ധീകരിക്കുന്ന കൂട്ടത്തിലാണ് മലയാളത്തിലും അവ ഇറക്കിയത്.

കൊറോണ പകരുന്ന മാർഗങ്ങൾ, കൊറോണയുടെ ലക്ഷണങ്ങൾ, മുൻകരുതലുകൾ, രോഗ ലക്ഷണങ്ങൾ പ്രകടമായാൽ ശ്രദ്ധിക്കേണ്ടത് എന്നിങ്ങനെയുള്ള തലക്കെട്ടുകളിൽ നാല് പേജുകളിലായാണ് ലഘുലേഖ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

രോഗ ലക്ഷണങ്ങൾ പ്രകടമാവുകയോ കൊറോണ പടർന്നുപിടിച്ച ഏതെങ്കിലും രാജ്യങ്ങളിൽ കഴിഞ്ഞ രണ്ടാഴ്ചക്കിടയിൽ സന്ദർശനം നടത്തുകയോ ചെയ്തിട്ടുണ്ടെങ്കിൽ 937 എന്ന ആരോഗ്യ മന്ത്രാലയത്തിെൻറ ടോൾ ഫ്രീ നമ്പറിൽ വിളിക്കണമെന്ന് ലഘുലേഖയിൽ പറയുന്നു. മലയാളികളുടെ വിവിധ സാമൂഹിക മാധ്യമ ഗ്രൂപ്പുകളിലും മറ്റും ലഘുലേഖ പ്രചരിക്കുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
