കോവിഡ്: ഇറാെൻറ നിരുത്തരവാദ നടപടിയെ സൗദി മന്ത്രിസഭ അപലപിച്ചു
text_fieldsറിയാദ്: സൗദി പൗരന്മാരെ പാസ്പോർട്ടിൽ എമിഗ്രേഷൻ മുദ്ര പതിപ്പിക്കാതെ ഇറാനിൽ പ്രവേശനാനുമതി നൽകിയ നടപടിയെ സൗദി മന്ത്രിസഭ ശക്തമായ ഭാഷയിൽ അപലപിച്ചു. സൽമാൻ രാജാവിെൻറ അധ്യക്ഷതയിൽ ചൊവ്വാഴ്ച റിയാദിലെ അൽയമാമ കൊട്ടാരത്തിൽ ചേർന്ന യോഗം ഇറാെൻറ നിരുത്തരവാദപരമായ നടപടിയെ വിമർശിച്ചത്.
കോവിഡ് 19 വ്യാപനം അവലോകനം ചെയ്യുേമ്പാഴായിരുന്നു ഇറാനെതിരെ ശക്തമായ വിമർശന സ്വരം ഏകകണ്ഠമായി ഉയർന്നത്. ലോകത്തിെൻറ വിവിധ ഭാഗങ്ങളിലും ഇറാനിലും രോഗം പടർന്നു പിടിക്കുന്ന സാഹചര്യത്തിലാണ് അന്താരാഷ്ട്ര മര്യാദകൾ പാലിക്കാതെ ഇറാൻ നിരുത്തരവാദ നയം സ്വീകരിച്ചതെന്ന് യോഗം കുറ്റപ്പെടുത്തി. ഗൾഫ് മേഖലയിൽ രോഗം പടരാൻ ഇറാെൻറ ഈ നിരുത്തരവാദിത്വം കാരണമായി. അതുകൊണ്ട് തന്നെ ഇതിെൻറ പൂർണമായ ഉത്തരവാദിത്വം ഇറാനാണെന്നും മന്ത്രിസഭ ശക്തമായ ഭാഷയിൽ അഭിപ്രായപ്പെട്ടു. കോവിഡ് വ്യാപനം തടയുന്നതിെൻറ ഭാഗമായി ഖത്വീഫിൽ സ്വീകരിച്ച മുൻകരുതൽ അന്താരാഷ്ട്ര ആരോഗ്യ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ്. സ്വദേശികളും വിദേശികളും ഇതിനോട് സഹകരിക്കണമെന്നും യോഗം അഭ്യർഥിച്ചു.
ലോകാരോഗ്യ സംഘടനയുടെ അഭ്യർഥന മാനിച്ച് ഒരു കോടി ഡോളർ സംഭാവന നൽകിയ സൗദിയുടെ നിലപാടിനെ മന്ത്രിസഭ പ്രശംസിച്ചു. സൗദിയുടെ മാനുഷിക വിഷയങ്ങളിലെ താൽപര്യവും കോവിഡ് വ്യാപനം തടയുന്നതിന് നൽകുന്ന വലിയ സഹകരണവും പ്രതിഫലിപ്പിക്കുന്നതാണ് ഈ സഹായമെന്നും മന്ത്രിസഭ അഭിപ്രായപ്പെട്ടു. ടൂറിസം, വിവര സാങ്കേതികവിദ്യ എന്നിവക്ക് വേണ്ടി പ്രത്യേകം അതോറിറ്റി രൂപവത്കരിക്കാനും മന്ത്രിസഭ തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
