Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ്; സൗദിയിൽ ഇന്ന് 3,260 പുതിയ രോഗികളും 3,878 രോഗമുക്തിയും

text_fields
bookmark_border
മരണം: 1, ചികിത്സയിലുള്ളവർ: 33,246, ഗുരുതരാവസ്ഥയിലുള്ളവർ: 1,087
covid virus
cancel

ജിദ്ദ: സൗദിയിൽ ഇന്ന് 3,260 പുതിയ കോവിഡ് രോഗികളും 3,878 രോഗമുക്തിയും രേഖപ്പെടുത്തി. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 7,08,897 ഉം രോഗമുക്തരുടെ എണ്ണം 6,66,697 ഉം ആയി. പുതുതായി ഒരു മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ മരണം 8,954 ആയി. നിലവിൽ 33,246 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 1,087 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 94.04 ശതമാനവും മരണനിരക്ക് 1.26 ശതമാനവുമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 1,115, ജിദ്ദ 236, ദമ്മാം 159, ഹുഫൂഫ് 122, മദീന 107, മക്ക 73, അബഹ 73. സൗദി അറേബ്യയിൽ ഇതുവരെ 5,84,21,096 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു. ഇതിൽ 2,56,50,893 ആദ്യ ഡോസും 2,37,90,597 രണ്ടാം ഡോസും 89,79,606 ബൂസ്റ്റർ ഡോസുമാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - covid 19 saudi arabia
Next Story