കോവിഡ്; സൗദിയിൽ ഇന്ന് 156 പുതിയ രോഗികളും 119 രോഗമുക്തിയും
text_fieldsജിദ്ദ: സൗദിയിൽ പുതുതായി 156 പുതിയ കോവിഡ് രോഗികളും 119 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത ആകെ കോവിഡ് കേസുകളുടെ എണ്ണം 8,16,820 ഉം രോഗമുക്തരുടെ എണ്ണം 8,03,909 ഉം ആയി. പുതുതായി രണ്ട് മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ മരണം 9,357 ആയി. നിലവിൽ 3,554 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 37 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗങ്ങളിൽ ചികിത്സയിൽ തുടരുന്നു.
സൗദിയിൽ നിലവിലെ കോവിഡ് മുക്തിനിരക്ക് 98.42 ശതമാനവും മരണനിരക്ക് 1.14 ശതമാനവുമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 59, ജിദ്ദ 23, മദീന 10, ത്വാഇഫ്, ദമ്മാം 7 വീതം, മക്ക 5, യാംബു 4, അൽബഹ, അൽഖോബാർ 3 വീതം, തബൂക്ക്, ബുറൈദ, ജിസാൻ, നജ്റാൻ, ഹുഫൂഫ്, ജുബൈൽ, ദഹ്റാൻ, അൽഖർജ് 2 വീതം, മറ്റിടങ്ങളിലെല്ലാം കൂടി 19.

