സൗദിയിൽ രോഗമുക്തരുടെ എണ്ണം 36040 ആയി; ചികിത്സയിൽ 28686
text_fieldsറിയാദ്: സൗദി അറേബ്യയിൽ രോഗമുക്തരുടെ എണ്ണം 36040 ആയി. ചികിത്സയിൽ 28686 ആളുകൾ മാത്രമേയുള്ളൂ. വ്യാഴാഴ്ച 2562 പേരാണ് പുതുതായി സുഖം പ്രാപിച്ചത്. രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണത്തിലും കുറവുണ്ടായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 2532 ആളുകളിലാണ് പുതുതായി കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 65077 ആയി. ഒരു സ്വദേശി പൗരനും വിവിധ വിദേശരാജ്യക്കാരുമായ 12 പേർ വ്യാഴാഴ്ച മരിച്ചു. ഇതിൽ എട്ടുപേർ ജിദ്ദയിലും നാലു പേർ മക്കയിലുമാണ് മരിച്ചത്. 45 നും 87 നും ഇടയിൽ പ്രായമുള്ളവരാണ് ഇവർ. ഇതോടെ ആകെ മരണ സംഖ്യ 351 ആയി. ചികിത്സയിൽ കഴിയുന്നതിൽ 281 പേർ ഗുരുതരാവസ്ഥയിലാണ്.
ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. സ്ത്രീകൾക്കും കുട്ടികൾക്കുമിടയിലെ രോഗവ്യാപനം കൂടുകയാണെന്ന് ആരോഗ്യമന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദു അൽഅലി വാർത്താസമ്മേളനത്തിൽ പറഞ്ഞു. പുതിയ രോഗികളിൽ 27 ശതമാനം സ്ത്രീകളും 10 ശതമാനം കുട്ടികളുമാണ്. യുവാക്കൾ മൂന്ന് ശതമാനവും. പുതിയ രോഗബാധിതരിൽ സൗദി പൗരന്മാരുടെ എണ്ണം 39 ശതമാനമാണ്. ബാക്കി 61 ശതമാനം മറ്റ് വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 14980 കോവിഡ് ടെസ്റ്റുകളാണ് നടന്നത്. രാജ്യത്താകെ ഇതുവരെ 633064 ടെസ്റ്റുകൾ നടന്നു. രോഗികളെ കണ്ടെത്താൻ ആരോഗ്യ വകുപ്പ് രാജ്യവ്യാപകമായി നടത്തുന്ന ഫീൽഡ് സർവേ 33ാം ദിവസത്തിലെത്തി. വീടുകളിലും മറ്റ് താമസകേന്ദ്രങ്ങളിലും ചെന്നുള്ള മെഡിക്കൽ ടീമി െൻറ പരിശോധനയ്ക്ക് പുറമെ ആളുകളെ ഫോൺ ചെയ്ത് വിളിച്ചു വരുത്തി പരിശോധന നടത്തുന്ന റാണ്ടം ടെസ്റ്റിങ്ങും നടക്കുന്നു. നാലുപേർ കൂടി മരിച്ചതോടെ മക്കയിൽ 148 ഉം ഏഴുപേർ മരിച്ച് ജിദ്ദയിൽ 110 ഉം ആയി മരണസംഖ്യ. കോവിഡ് ബാധിച്ച ചെറുതും വലുതുമായ സൗദി പട്ടണങ്ങളുടെ എണ്ണം 144 ആയി.
പുതിയ രോഗികൾ:
റിയാദ് 714, ജിദ്ദ 390, മക്ക 299, മദീന 193, ബുറൈദ 144, ഹുഫൂഫ് 141, ദമ്മാം 86, ദറഇയ 61, ജുബൈൽ 58, ഖോബാർ 54, ദഹ്റാൻ 52, തബൂക്ക് 51, ത്വാഇഫ് 50, ദുബ 30, യാംബു 16, ഖത്വീഫ് 15, ബേയ്ഷ് 12, അഹദ് റുഫൈദ 10, ഖുലൈസ് 9, അൽജഫർ 8, നജ്റാൻ 8, ഖമീസ് മുശൈത് 7, അഖീഖ് 7, മഹായിൽ 6, ബീഷ 6, അൽഖർജ് 6, റിജാൽ അൽമ 5, അയൂൻ അൽജുവ 5, ഹാഇൽ 5, ഹുത്ത സുദൈർ 5, അബഹ 4, അൽഖഫ്ജി 4, അൽസഹൻ 4, അൽബത്ഹ 3, സഫ്വ 3, ഉനൈസ 3, ഉമ്മു അൽദൂം 3, വാദി ദവാസിർ 3, ദവാദ്മി 3, മുസാഹ്മിയ 3, ദഹ്റാൻ അൽജനുബ് 2, നാരിയ 2, അൽബദാഇ 2, അൽബഷായിർ 2, മൈസാൻ 2, റാബിഗ് 2, അൽവജ്ഹ് 2, സാംത 2, സബ്യ 2, അൽഗൂസ് 2, ഹുത്ത ബനീ തമീം 2, അൽദിലം 2, റുവൈദ അൽഅർദ 2, ശഖ്റ 2, അൽഖുവയ്യ 2, അബ്ഖൈഖ് 1, വാദി അൽഫറഅ 1, മഹദ് അൽദഹബ് 1, തത്ലീത് 1, അൽഖറഇ 1, അൽബാഹ 1, അൽഗാര 1, ബൽജുറഷി 1, അൽഅർദ 1, തുവാൽ 1, ഖുൻഫുദ 1, ശറൂറ 1, മനാഫ അൽഹുദൈദ 1, താദിഖ് 1, അൽറയീൻ 1, സാജർ 1
മരണസംഖ്യ:
മക്ക 148, ജിദ്ദ 110, മദീന 42, റിയാദ് 19, ദമ്മാം 8, ഹുഫൂഫ് 4, അൽഖോബാർ 3, ജുബൈൽ 3, ബുറൈദ 3, ജീസാൻ 1, ഖത്വീഫ് 1, ഖമീസ് മുശൈത്ത് 1, അൽബദാഇ 1, തബൂക്ക് 1, ത്വാഇഫ് 1, വാദി ദവാസിർ 1, യാംബു 1, റഫ്ഹ 1, അൽഖർജ് 1, നാരിയ 1
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
