Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റിയാദിൽ വീണ്ടും നൂറ്​ കടന്ന്​ പുതിയ രോഗികൾ

text_fields
bookmark_border
മരണം: 4, പുതിയ കേസുകൾ: 270, രോഗമുക്തി: 293, ആകെ മരണം: 6372, ആകെ കേസുകൾ: 367813, ആകെ രോഗമുക്തി: 359299, ചികിത്സയിൽ: 2142, ഗുരുതരം: 352
saudi covid
cancel

റിയാദ്​: സൗദി അറേബ്യയിലെ കോവിഡ്​ സംബന്ധിച്ച പുതിയ കണക്ക്​ പുറത്തുവന്നപ്പോൾ തലസ്ഥാനമായ റിയാദിൽ നൂറിന്​ മുകളിലായി പുതിയ രോഗികൾ. ശനിയാഴ്​ച 105 പേർക്കാണ്​ റിയാദിൽ മാത്രമായി രോഗം സ്ഥിരീകരിച്ചത്​. രാജ്യത്താകെ 270 പേർക്കാണ്​ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗ ബാധ​ കണ്ടെത്തിയത്​​.

293 പേർ കൂടി കോവിഡ്​ മുക്തരായി. രാജ്യത്ത്​ വിവിധയിടങ്ങളിലായി നാലു മരണങ്ങളും റിപ്പോർട്ട്​ ചെയ്​തു. ഇതോടെ രാജ്യത്ത്​ റിപ്പോർട്ട്​ ചെയ്​ത കോവിഡ്​ കേസുകളുടെ ആകെ എണ്ണം 367813 ഉം രോഗമുക്തരുടെ എണ്ണം 359299 ഉം ആയി. ആകെ മരണസംഖ്യ 6372 ആയി ഉയർന്നു.

അസുഖ ബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2142 ആയി കുറഞ്ഞു. ഇതിൽ ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം 352 ആണ്​​​. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്​. ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്​തികരമാണ്​. രാജ്യത്തെ കോവിഡ്​ മുക്തി നിരക്ക്​ 97.7 ശതമാനവും മരണനിരക്ക്​ 1.7 ശതമാനവുമായി തുടരുന്നു​.

കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട്​ ചെയ്​ത പുതിയ കോവിഡ്​ കേസുകൾ: റിയാദ്​ 105, കിഴക്കൻ പ്രവിശ്യ 66, മക്ക 40, മദീന 16, അസീർ 9, അൽബാഹ 8, ഖസീം 6, വടക്കൻ അതിർത്തി മേഖല 6, ഹാഇൽ 4, നജ്​റാൻ 3, അൽജൗഫ്​ 3, തബൂക്ക്​ 3, ജീസാൻ 1.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Covid 19 Rate in Saudi arabia
Next Story