Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ്; സൗദിയിൽ വീണ്ടും പുതിയ രോഗികൾ വർധിച്ചു

text_fields
bookmark_border
പുതിയ രോഗികൾ: 161, രോഗമുക്തി: 115, മരണം: 2, ചികിത്സയിലുള്ളവർ: 3,406, ഗുരുതരാവസ്ഥയിലുള്ളവർ: 37
CORONA VIRUS
cancel

ജിദ്ദ: സൗദിയിൽ വീണ്ടും പുതിയ കോവിഡ് രോഗികളുടെ എണ്ണം വർധിച്ചു. പുതുതായി 161 പുതിയ രോഗികളും 115 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത ആകെ കോവിഡ് കേസുകളുടെ എണ്ണം 8,16,000 ഉം രോഗമുക്തരുടെ എണ്ണം 8,03,250 ഉം ആയി. പുതുതായി രണ്ട് മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ മരണം 9,344 ആയി. നിലവിൽ 3,406 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 37 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗങ്ങളിൽ ചികിത്സയിൽ തുടരുന്നു.

സൗദിയിൽ നിലവിലെ കോവിഡ് മുക്തിനിരക്ക് 98.44 ശതമാനവും മരണനിരക്ക് 1.14 ശതമാനവുമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 57, ജിദ്ദ 22, മദീന 14, ദമ്മാം 9, അൽബഹ 8, ത്വാഇഫ് 7, മക്ക 6, തബൂക്ക് 4, ബുറൈദ, അബഹ, ഖമീസ് മുശൈത്ത്, ജിസാൻ, അൽഖോബാർ, ഹുഫൂഫ്, യാംബു, ജുബൈൽ, ദഹ്റാൻ, അൽഖർജ് 2 വീതം, മറ്റിടങ്ങളിലെല്ലാം കൂടി 14.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - covid 19; New patients increased again in Saudi Arabia
Next Story