Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ്; സൗദിയിൽ പുതിയ രോഗികളുടെ എണ്ണം 3,000 കവിഞ്ഞു

text_fields
bookmark_border
രോഗമുക്തി: 424, മരണം: 3, ചികിത്സയിലുള്ളവർ: 13,043, ഗുരുതരാവസ്ഥയിലുള്ളവർ: 109
covid saudi
cancel

ജിദ്ദ: സൗദിയിൽ പുതിയ കോവിഡ് രോഗികളുടെ എണ്ണം 3,000 കവിഞ്ഞു. പുതുതായി 3,045 രോഗികളും 424 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 5,65,482 ഉം രോഗമുക്തരുടെ എണ്ണം 5,43,553 ഉം ആയി. പുതുതായി മൂന്ന് മരണങ്ങൾ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 8,886 ആയി. രാജ്യത്താകെ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 13,043 ആയി. ഇവരിൽ 109 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്.

രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.12 ശതമാനവും മരണനിരക്ക് 1.57 ശതമാനവുമാണ്. റിയാദിലാണ് ഏറ്റവും കൂടുതൽ രോഗികൾ വർധിക്കുന്നത്. 855 പേർക്കാണ് പുതുതായി റിയാദിൽ രോഗം ബാധിച്ചത്. ജിദ്ദയിൽ 647 ഉം മക്കയിൽ 398 ഉം ഹുഫൂഫിൽ 152 ഉം ദമ്മാമിൽ 144 ഉം മദീനയിൽ 70 ഉം പേർക്ക് പുതുതായി രോഗം ബാധിച്ചു. സൗദി അറേബ്യയിൽ ഇതുവരെ 5,18,83,039 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു. ഇതിൽ 2,50,73,276 ആദ്യ ഡോസും 2,32,75,176 രണ്ടാം ഡോസും 35,34,587 ബൂസ്റ്റർ ഡോസുമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - covid 19 The number of new patients in Saudi Arabia has exceeded 3,000
Next Story