കോവിഡ്: സൗദിയിൽ മലയാളിയും നിരീക്ഷണത്തിൽ
text_fieldsറിയാദ്: കോവിഡ് സംശയത്തിൽ സൗദി അറേബ്യയിൽ മലയാളിയും നിരീക്ഷണത്തിൽ. അടുത്ത ദിവസങ്ങളിൽ വിദേശത്ത് നിന്ന് വിനോദയ ാത്ര കഴിഞ്ഞു റിയാദിൽ തിരിച്ചെത്തിയ മലപ്പുറം സ്വദേശിയാണ് ആരോഗ്യമന്ത്രാലയത്തിെൻറ നിരീക്ഷണത്തിൽ കഴിയുന്നത്. ഒരാഴ്ചയായി ഇദ്ദേഹം പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലാണ്.
റിയാദ് എയർേപ്പാർട്ടിലിറങ്ങി താമസസ്ഥലത്ത് എത്തിയ ഇദ്ദേഹത്തെ പിന്നീട് ആരോഗ്യമന്ത്രാലയം വിളിച്ചു വരുത്തി നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.
രോഗമോ രോഗ ലക്ഷണമോ ഇല്ലെങ്കിലും 14 ദിവസത്തെ നിരീക്ഷണം ആവശ്യമാണെന്ന് അധികൃതർ പറഞ്ഞതായി ഇദ്ദേഹം പറഞ്ഞു.
സ്രവ പരിശോധനയിൽ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങൾ ഒന്നും ഇല്ലെങ്കിൽ അടുത്ത ദിവസം തന്നെ കേന്ദ്രം വിടാനാകുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
Latest VideoDon't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
