Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകോവിഡ്​ 19: ആരോഗ്യ...

കോവിഡ്​ 19: ആരോഗ്യ മുൻകരുതൽ മുൻ മന്ത്രിക്കും ബാധകം

text_fields
bookmark_border
കോവിഡ്​ 19: ആരോഗ്യ മുൻകരുതൽ മുൻ മന്ത്രിക്കും ബാധകം
cancel

റിയാദ്: സൗദി ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട നിർദേശമനുസരിച്ച് വിദേശത്തുനിന്ന് തിരിച്ചെത്തിയവർ 14 ദിവസം വീട്ട ിൽ കഴിച്ചുകൂട്ടണമെന്ന നിർദേശം താനും പാലിക്കുമെന്ന് മുൻ വിദ്യാഭാസ മന്ത്രി അസ്സാം അൽദഖീൽ പറഞ്ഞു. വെള്ളിയാഴ്ചയാണ് അദ്ദേഹം ലണ്ടനിൽ നിന്ന് തിരിച്ചെത്തിയത്.

യൂറോപ്പി​െൻറ പല ഭാഗത്തും കോവിഡ് പടർന്ന സാഹചര്യത്തിൽ 14 ദിവസത്തേക്ക് ജനങ്ങളുമായി ഇടപഴകാതെ വീട്ടിൽ കഴിച്ചുകൂട്ടുമെന്ന് അൽദഖീൽ ത​െൻറ ട്വിറ്റർ കുറിപ്പിൽ വ്യക്തമാക്കി.

റിയാദ് കിങ് ഖാലിദ് അന്തരാഷ്ട്ര വിമാനത്താവളത്തിൽ കോവിഡ് ബാധിതരെ തിരിച്ചറിയാൻ സ്വീകരിച്ചിരിക്കുന്ന ആരോഗ്യ മുൻകരുതൽ നടപടികൾ വളരെ തൃപ്തികരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



Show Full Article
TAGS:covid 19 corona virus azzam al dhakhil gulf news malayalam news 
Next Story