ഡോക്ടറുടെ കുറിപ്പടിയില്ലാതെ ‘ഡെക്സാമെത്താസോൺ’ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ്
text_fieldsജിദ്ദ: ഡോക്ടറുടെ നിർദേശമോ കുറിപ്പടിയോ ഇല്ലാതെ കോവിഡ് രോഗികൾ ‘ഡെക്സാമെത്താസോൺ’ മരുന്നു ഉപയോഗിക്കരുതെന്ന് സൗദി ആരോഗ്യ മന്ത്രാലയത്തിെൻറ മുന്നറിയിപ്പ്. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ‘ഡെക്സാമെത്താസോൺ’ ഉപയോഗിക്കുന്നതിനെതിരെ ആരോഗ്യമന്ത്രാലയത്തിലെ ചികിത്സകാര്യ അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി ഡോ. അഹ്മദ് അൽജുദയ്ഇ ആണ് മുന്നറിയിപ്പ് നൽകിയത്.
സൗദി അറേബ്യയിലെ കോവിഡ് ചികിത്സാ പ്രൊേട്ടാേകാളിൽ ‘ഡെക്സാമെത്താസോൺ’ എന്ന മരുന്ന് സൗദി ആരോഗ്യ മന്ത്രാലയം ഉൾപ്പെടുത്തിയത് കഴിഞ്ഞ ദിവസമായിരുന്നു. കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ വെൻറിലേറ്ററിൽ കഴിയുന്ന രോഗികളിൽ ഇൗ മരുന്നുപയോഗിച്ചുള്ള ചികിത്സയിലൂടെ മരണസാധ്യത 35 ശതമാനം വരെ കുറയ്ക്കാനാവുമെന്ന കണ്ടെത്തലിെൻറയും ലോകാരോഗ്യ സംഘടനയുടെ നിർദേശത്തിെൻറയും അടിസ്ഥാനത്തിലാണ് സൗദിയിൽ ഇൗ മരുന്ന് പ്രയോഗിക്കാൻ മന്ത്രാലയം അനുമതി നൽകിയത്. കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന മരുന്നായതിനാൽ ചികിത്സാചെലവിെൻറ ഭാരവുമുണ്ടാവില്ല എന്നത് ആളുകളെ ഏറെ ആകർഷിക്കുകയും ചെയ്തിരുന്നു. അതോടെ രോഗത്തെ ഭയന്ന് ആളുകൾ സ്വന്തം നിലയ്ക്ക് ഇൗ മരുന്ന് വാങ്ങി പ്രയോഗിച്ചുകളയുമോ എന്ന ആശങ്കയുമുയർന്നു. ഇൗ സാഹചര്യത്തിലാണ് ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്ന് ഉപയോഗിക്കാൻ പാടില്ല എന്ന മുന്നറിയിപ്പ് മന്ത്രാലയം നൽകിയത്.
ഡെക്സാമെത്താസോൺ എന്ന മരുന്ന് പല രോഗങ്ങളുടെയും ചികിത്സക്ക് മുമ്പ് മുതലേ ഉപയോഗിച്ചിരുന്നതാണ്. പക്ഷേ ഡോക്ടറുടെ നിർദേശമില്ലാതെ ഉപയോഗിക്കുന്നത് അപകടം ക്ഷണിച്ചുവരുത്തലാവും. കോവിഡ് ചികിത്സാപ്രോേട്ടാക്കോളിൽ ഇതുൾപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇൗ മഹാമാരിയിൽ നിന്ന് പൂർണ സുഖം തരുമെന്ന് പരീക്ഷിച്ച് വിജയിച്ച മരുന്നുമല്ല. എന്നാൽ അത്യാസന്ന നിലയിലുള്ള രോഗികളിൽ മരണതോത് 35 ശതമാനം വരെ കുറയ്ക്കാനാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ടാണ് ചികിത്സയിൽ ഉൾപ്പെടുത്തിയതെന്ന് മന്ത്രാലയം വിശദീകരിക്കുന്നു. മന്ത്രാലയ വെബ്സൈറ്റിലെ ചികിത്സ േപ്രാേട്ടാകോളിൽ വിശദീകരിച്ചതും അംഗീകരിച്ചതുമായ കേസുകളിൽ മാത്രമായി ഇൗ മരുന്നിെൻറ ഉപയോഗം പരിമിതപ്പെടുത്തണം. ഏത് മരുന്നും ഡോക്ടറുടെ കുടിപ്പടിയോ നിർദേശമോ ഇല്ലാതെ ഉപയോഗിക്കരുത്. മരുന്നുകൾക്ക് പലതരം പാർശ്വഫലങ്ങളുണ്ടെന്ന കാര്യം എല്ലാവരും ഒാർക്കണമെന്നും ഡോ. അഹ്മദ് അൽജുദയ്ഇ മുന്നറിയിപ്പ് നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.