Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകോവിഡ്​: സൗദിയിൽ...

കോവിഡ്​: സൗദിയിൽ മൂന്ന്​ ഇന്ത്യക്കാർ കൂടി മരിച്ചു

text_fields
bookmark_border
കോവിഡ്​: സൗദിയിൽ മൂന്ന്​ ഇന്ത്യക്കാർ കൂടി മരിച്ചു
cancel

റിയാദ്​: കോവിഡ്​ ബാധിച്ച്​ സൗദിയിൽ മൂന്ന്​ ഇന്ത്യാക്കാർ കൂടി മരിച്ചു. രണ്ട് ദിവസത്തിനിടെയാണ്​ മൂന്ന് പേർ മ രിച്ചത്. ജിദ്ദയിലും മദീനയിലുമാണ്​ മരണം. മഹാരാഷ്​ട്ര പൂനെ സ്വദേശി സുലൈമാൻ സയ്യിദ് ജുനൈദ്​, ഉത്തർപ്രദേശ്​ സ്വദേശി ബദർ ആലം, തെലങ്കാന സ്വദേശി അസ്​മത്തുല്ല ഖാൻ എന്നിവരാണ് മരിച്ചത്.

കണ്ണൂര്‍ പാനൂർ സ്വദേശി ഷബ്നാസ് മദീനയിലും മലപ്പുറം ചെമ്മാട്​ സ്വദേശി സഫ്‌വാന്‍ റിയാദിലും നേരത്തെ മരിച്ചിരുന്നു. ഇൗ മാസം 17 വരെ സൗദി ആരോഗ്യമന്ത്രാലയത്തിൽ നിന്ന്​ ഇന്ത്യൻ എംബസിക്ക്​ കിട്ടിയ വിവരമാണ്​ അധികൃതർ പുറത്തുവിട്ടത്​. നിലവിൽ സൗദിയിൽ കോവിഡ് ബാധിച്ചത്​ 184 ഇന്ത്യാക്കാർക്കാണ്​.

Show Full Article
TAGS:covid 19 corona virus saudi arabia gulf news malayalam news 
Next Story