സൗദിയിൽ വീണ്ടും കോവിഡ് 19 സ്ഥിരീകരണം; ആദ്യത്തെയാൾക്കൊപ്പം വന്നയാൾക്കും രോഗം
text_fieldsറിയാദ്: സൗദി അറേബ്യയിൽ രണ്ടാമത്തെയാൾക്കും കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. ഇറാനിൽ നിന്നും ബഹ്റൈൻ വഴി സൗദിയില െത്തിയ സ്വദേശി പൗരനാണ് അസുഖമെന്ന് സൗദി ആരോഗ്യമന്ത്രാലയം ഒൗദ്യോഗിക ട്വീറ്റർ ഹാൻഡിലൂടെ അറിയിച്ചു. ആദ്യം കൊറോ ണ സ്ഥിരീകരിച്ച ആള്‍ക്കൊപ്പമാണ് ഇയാളും എത്തിയത്. രണ്ടു പേരും ഇറാനില്‍ പോയ വിവരം മറച്ചു വെച്ചാണ് സൗദി അതിര്‍ത്തിയില്‍ പ്രവേശിച്ചത്. ആദ്യത്തെയാളും സൗദി പൗരനാണ്. രണ്ടുപേരും ഇറാനിൽ പോയി മടങ്ങിവന്നതാണ്.
തിങ്കളാഴ്ച വൈകീട്ടാണ് ആദ്യത്തെ കേസ് സ്ഥിരീകരിച്ചത്. ഇറാനിൽ നിന്ന് ബഹ്റൈൻ വഴി സ്വരാജ്യത്ത് തിരിച്ചെത്തിയ പൗരെൻറ സാമ്പിൾ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് പോസിറ്റീവാണെന്ന് കണ്ടത്. ഉടൻ ഇയാളെ െഎസലോഷൻ റൂമിലേക്ക് മാറ്റുകയും ഉയർന്നതരം ചികിത്സ നൽകുകയും ചെയ്തു. ഇയാളുടെ ആരോഗ്യസ്ഥിതിയിൽ പുരോഗതിയുണ്ടെന്ന് ആരോഗ്യമന്ത്രി ഡോ. തൗഫീഖ് അൽറബീഅ ബുധനാഴ്ച റിയാദിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു.
ഇയാൾക്കൊപ്പം ഇടപഴകിയവരും ഇയാളെ പരിചരിച്ചവരുമായ 70 പേരെ നിരീക്ഷണത്തിൽ വെക്കുകയും അവരുടെ രക്തസാമ്പിളുകൾ പരിശോധിച്ചതിൽ 51പേരുടെ ഫലം പുറത്തുവന്നെന്നും അത് നെഗറ്റീവാണെന്നും മന്ത്രി പറഞ്ഞിരുന്നു. ബാക്കി 19 പേരുടേത് വരാനുണ്ടെന്നും ഫലം കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുകയും ചെയ്തു.
ബുധനാഴ്ച രാത്രി പത്ത് മണിയോടെയാണ് രണ്ടാമത്തെ രോഗിയുടെ കാര്യവും സ്ഥിരീകരിച്ച് ആരോഗ്യമന്ത്രാലയത്തിെൻറ ട്വീറ്റ് വരുന്നത്. ചൈനയ്ക്ക് ശേഷം ഏറ്റവും കൂടുതൽ പേർക്ക് വൈറസ് ബാധയുണ്ടായ രാജ്യങ്ങളിലൊന്നായ ഇറാനിൽ പോയി വന്നവർക്കാണ് രോഗബാധയെന്നത് ശ്രദ്ധേയമാണ്. അതേസമയം സൗദി അറേബ്യയിൽ രോഗം വ്യാപിക്കാതിരിക്കാനുള്ള ശക്തമായ പ്രതിരോധ നടപടികൾ തുടരുകയാണ്. വിദേശരാജ്യങ്ങളിൽ നിന്നുള്ളവർക്ക് പുറമെ സൗദിയിൽ തന്നെയുള്ള തീർഥാടകർക്കും ഉംറ വിലക്കി ബുധനാഴ്ച ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടിരുന്നു.
സൗദി പൗരന്മാർക്കും ഇവിടെയുള്ള വിദേശികൾക്കും ഇൗ വിലക്ക് ബാധകമാണ്. തടയാൻ കാരണമായതെന്തോ അത് ഇല്ലാതായാലുടൻ തീർഥാടനത്തിന് അനുമതി പുനരാരംഭിക്കുമെന്നും ഒൗദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
