സൗദിയിൽ രോഗമുക്തർ 5000 കടന്നു; ചികിത്സയിൽ 24620 പേർ
text_fieldsറിയാദ്: രോഗപ്രതിരോധ പ്രവർത്തനങ്ങൾക്ക് ആത്മവിശ്വാസം പകർന്ന് സൗദി അറേബ്യയിൽ സുഖം പ്രാപിച്ചവരുടെ എണ്ണം 5000 കടന്നു. ചൊവ്വാഴ്ച 955 പേർക്ക് അസുഖം ഭേദമായതോടെ രോഗമുക്തരുടെ എണ്ണം 5431 ആയി. അതിനിടെ ഒമ്പത് പേർ കൂടി മരിച്ചു. ഒരു സ്വദേശിയും എട്ട് വിദേശികളുമാണ് മരിച്ചത്. മൂന്ന് പേർ വീതം മക്കയിലും ജിദ്ദയിലും ഒാരോരുത്തർ റിയദ്, മദീന, ബുറൈദ എന്നിവിടങ്ങളിലുമാണ് മരിച്ചത്. 34നും 75നും ഇടയിൽ പ്രായമുള്ളവരാണ് ഇവർ.
ഇതോടെ ആകെ മരണ സംഖ്യ 200 ആയി. 1595 പേരിൽ പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളുടെ എണ്ണം 30251 ആയി. ഇതുവരെ നടന്ന കോവിഡ് ടെസ്റ്റുകളുടെ എണ്ണം 365,093 ആയി. പുതിയ രോഗികളിൽ 86 ശതമാനം പുരുഷന്മാരും 14 ശതമാനം സ്ത്രീകളുമാണെന്ന് ആരോഗ്യമന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദു അൽഅലി വാർത്താസമ്മേളനത്തിൽ പറഞ്ഞു. അതിൽ 24 ശതമാനം സൗദികളും 76 ശതമാനം വിദേശികളുമാണ്.
ആറ് ശതമാനം കുട്ടികളും രണ്ട് ശതമാനം കൗമാരക്കാരും 92 ശതമാനം മുതിർന്നവരുമാണ്. ചികിത്സയിൽ കഴിയുന്ന 24620 ആളുകളിൽ 143 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. രോഗികളെ കണ്ടെത്താൻ ആരോഗ്യ വകുപ്പ് രാജ്യവ്യാപകമായി നടത്തുന്ന ഫീൽഡ് സർവേ 19 ദിവസം പിന്നിട്ടു. വീടുകളിലും മറ്റ് താമസകേന്ദ്രങ്ങളിലും ചെന്നുള്ള മെഡിക്കൽ ടീമിെൻറ പരിശോധന തുടരുകയാണ്. മൂന്നു പേർ വീതം മരിച്ചതോടെ മക്കയിൽ മരണസംഖ്യ 85ഉം ജിദ്ദയിൽ 53ഉം ആയി.
പുതിയ രോഗികൾ:
ജിദ്ദ 385, മക്ക 337, റിയാദ് 230, ദമ്മാം 141, ജുബൈൽ 120, ഹുഫൂഫ് 101, ഖോബാർ 89, ത്വാഇഫ് 65, മദീന 25, നാരിയ 14, ബേഷ് 14, ഖുറയാത് അൽഉൗലിയ 12, ദറഇയ 11, ബുറൈദ 9, അബഹ 8, തബൂക്ക് 8, റാബിഗ് 5, സുൽഫി 5, ബീഷ 4, ഖർജ് 4, യാംബു 2, അൽഹദ 1, ഖറഇയ 1, മഖ്വ 1, ദേബ 1, ഖുൻഫുദ 1, ലൈല 1
മരണസംഖ്യ:
മക്ക 85, ജിദ്ദ 53, മദീന 34, റിയാദ് 9, ഹുഫൂഫ് 4, ദമ്മാം 4, ജുബൈൽ 2, അൽഖോബാർ 2, ബുറൈദ 2, ജീസാൻ 1, ഖത്വീഫ് 1, ഖമീസ് മുശൈത്ത് 1, അൽബദാഇ 1, തബൂക്ക് 1.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
