Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ്: സൗദിയിൽ ഇന്ന് 3 മരണം, 516 പുതിയ രോഗികൾ

text_fields
bookmark_border
രോഗമുക്തി: 563, ചികിത്സയിലുള്ളവർ: 6,463, ഗുരുതരാവസ്ഥയിലുള്ളവർ: 82
saudi covid
cancel
Listen to this Article

ജിദ്ദ: സൗദിയിൽ പുതുതായി 516 പേർക്ക് കോവിഡ് ബാധയും മൂന്ന് മരണങ്ങളും റിപ്പോർട്ട് ചെയ്തു. 563 പേർ രോഗമുക്തി നേടി. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 7,65,305 ഉം രോഗമുക്തരുടെ എണ്ണം 7,49,704 ഉം ആയി. രാജ്യത്തെ ആകെ മരണം 9,138 ആയി.

നിലവിൽ 6,463 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 82 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗങ്ങളിൽ ചികിത്സയിൽ തുടരുന്നു. സൗദിയിൽ നിലവിലെ കോവിഡ് മുക്തിനിരക്ക് 97.96 ശതമാനവും മരണനിരക്ക് 1.19 ശതമാനവുമാണ്.

രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: ജിദ്ദ 145, റിയാദ് 122, മക്ക 43, ദമ്മാം 37, മദീന 27, ത്വാഇഫ് 21, അബഹ 11, ജീസാൻ 7, ഹുഫൂഫ് 7, അൽബാഹ 6, ദഹ്റാൻ 6, അൽഖർജ് 5.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Covid 19: 3 deaths 516 new patients in Saudi today
Next Story