സൗദിയിൽ 154 പേർക്ക് കൂടി കോവിഡ്
text_fieldsറിയാദ്: സൗദി അറേബ്യയിൽ 154 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് വിവിധയിടങ്ങളിലായി ഒമ്പത് പേർ മരിച്ചു. 175 പേർ സുഖം പ്രാപിച്ചു. ഇതോടെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളുടെ ആകെ എണ്ണം 362220 ഉം രോഗമുക്തരുടെ എണ്ണം 353179 ഉം ആയി. മരണസംഖ്യ 6185 ആയി ഉയർന്നു.
അസുഖ ബാധിതരായി രാജ്യത്ത് ബാക്കിയുള്ളത് 2856 പേരാണ്. ഇതിൽ 391 പേർ മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളത്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97.6 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമായി തുടരുന്നു.
24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ കോവിഡ് കേസുകൾ: റിയാദ് 42, മക്ക 33, കിഴക്കൻ പ്രവിശ്യ 17, മദീന 16, അസീർ 12, തബൂക്ക് 7, വടക്കൻ അതിർത്തി മേഖല 6, ഖസീം 5, അൽബാഹ 4, ഹാഇൽ 4, നജ്റാൻ 3, ജീസാൻ 3, അൽജൗഫ് 2.

