ടി.പി. മുഹമ്മദിന്റെ കവിതസമാഹാരത്തിന്റെ കവർ പ്രകാശനം
text_fieldsടി.പി. മുഹമ്മദ് രചിച്ച ‘കാവ്യനിലാവ്’ എന്ന കവിതാസമാഹാരത്തിെൻറ കവർ പ്രകാശനം ജോളി ലോനപ്പൻ, ഡോ. സിന്ധു ബിനുവിന് നൽകി നിർവഹിക്കുന്നു
ദമ്മാം: ടി.പി.എം ഗ്രൂപ് ചെയർമാൻ ടി.പി. മുഹമ്മദ് രചിച്ച ‘കാവ്യനിലാവ്’ എന്ന കവിതാസമാഹാരത്തിെൻറ കവർ പ്രകാശനം ദമ്മാമിൽ നടന്നു. ഡെസ്റ്റിനി ബുക്സ് ചെയർമാൻ മാലിക് മഖ്ബൂൽ അധ്യക്ഷത വഹിച്ചു. പ്രശസ്ത ചലച്ചിത്ര ഗാനരചയിതാവും തിരക്കഥാകൃത്തുമായ ഷിബു ചക്രവർത്തി മുഖ്യാതിഥിയായിരുന്നു. കിഴക്കൻ പ്രവിശ്യയിലെ സാമൂഹിക, സാംസ്കാരിക, സാഹിത്യ രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
സിനിമാനിർമാതാവും വ്യവസായിയുമായ ജോളി ലോനപ്പൻ, ഇന്ത്യൻ സ്കൂൾ അധ്യാപികയും എഴുത്തുകാരിയുമായ ഡോ. സിന്ധു ബിനുവിന് നൽകിയാണ് കവിതസമാഹാരത്തിെൻറ കവർ പ്രകാശനം നിർവഹിച്ചത്. ഏറെ ശ്രദ്ധേയമായ 'ഒരു പ്രവാസിയുടെ ലോക സഞ്ചാരങ്ങൾ' എന്ന യാത്രാവിവരണ പുസ്തകത്തിന് ശേഷം, വ്യത്യസ്തങ്ങളായ പ്രമേയങ്ങളെ ഭാവനയുടെ മേമ്പൊടി ചേർത്ത് മനോഹര കാവ്യങ്ങളായി നെയ്തടുത്ത ഡോ. ടി.പിയുടെ കാവ്യനിലാവിനെ ഏറെ പ്രതീക്ഷയോടെയാണ് സാഹിത്യലോകം കാത്തിരിക്കുന്നതെന്ന് ജോളി ലോനപ്പൻ അഭിപ്രായപ്പെട്ടു.
ദമ്മാം സാംസ്കാരിക വേദി സംഘടിപ്പിച്ച ഈ ചടങ്ങിൽ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ആലിക്കുട്ടി ഒളവട്ടൂർ, ബിജു കല്ലുമല, പ്രദീപ് കൊട്ടിയം, ഷാജി മതിലകം, അബു ജർഫാസ് മൗലവി, കെ.എം. ബഷീർ എന്നിവർ ആശംസകൾ നേർന്നു. ചടങ്ങിൽ ഗ്രന്ഥകർത്താവ് ഡോ. ടി.പി. മുഹമ്മദ് മറുപടി പ്രസംഗം നടത്തി. അൽമുന സ്കൂൾ ജനറൽ മാനേജർ അബ്ദുൽ ഖാദർ മാസ്റ്റർ സ്വാഗതവും സമദ് വേങ്ങര നന്ദിയും പറഞ്ഞു. ബക്കർ എടയന്നൂരായിരുന്നു പരിപാടിയുടെ അവതാരകൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

