‘ഹിജാസ് മരുഭൂ’ ചരിത്രഗ്രന്ഥത്തിെൻറ കവർ പ്രകാശനം ചെയ്തു
text_fieldsതബൂക്ക് കെ.എം.സി.സി സുവനീർ കവർ പ്രകാശനം മുജീബ് റഹ്മാൻ കൂത്തുപറമ്പ് നിർവഹിക്കുന്നു
തബൂക്: സൗദി കെ.എം.സി.സിയുടെ 50ാം വാർഷികത്തോടനുബന്ധിച്ച് തബൂക്ക് സെൻട്രൽ കമ്മിറ്റി തയാറാക്കുന്ന സമഗ്ര ചരിത്ര റഫറൻസ് ഗ്രന്ഥമായ ‘ഹിജാസ് മരുഭൂ’വിെൻറ കവർ പ്രകാശനം അൽ അറാബ് റസ്റ്റാറൻറ് ഓഡിറ്റോറിയത്തിൽ നടന്നു.
സമദ് ആഞ്ഞിലിങ്ങാടി അധ്യക്ഷത വഹിച്ചു. ലുലു ഹൈപ്പർ മാർക്കറ്റ് മാനേജർ മുജീബ് റഹ്മാൻ കൂത്തുപറമ്പ് പ്രകാശനം നിർവഹിച്ചു.സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റി സാംസ്കാരിക സമിതി ചെയർമാൻ മാലിക്ക് മക്ബൂൽ സമ്മേളനം ഉദ്ഘാടനം ചെയ്തു.
പ്രവാസലോകത്ത് അമ്പതാണ്ടിെൻറ നിറവിൽ നിൽക്കുന്ന കെ.എം.സി.സിയുടെ ചരിത്രവും തബൂക്കിെൻറ ഓർമകളും വരുംതലമുറയ്ക്കായി കരുതിവെക്കേണ്ടത് കാലഘട്ടത്തിെൻറ ആവശ്യമാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ചടങ്ങിൽ ഇസ്മാഈൽ പുള്ളാട്ട് പുസ്തകത്തിെൻറ വിശദീകരണ പ്രഭാഷണം നടത്തി. സജീർ വാഴപ്പണയിൽ, ഉബൈസ് മുസ്തഫ, ശിഹാബുദീൻ ഫൈസി, സാജിദ ടീച്ചർ, ഷിഫ്ന സാബിഖ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. അലി വെട്ടത്തൂർ, സാലി പട്ടിക്കാട്, ഗഫൂർ പുതുപൊന്നാനി, സക്കീർ മണ്ണാർമല, ബീരാൻ കുട്ടി കുമ്മിണിപറമ്പ്, കാദർ ഇരിട്ടി, കബീർ പൂച്ചാമം, യാസർ അൽ അംരി, റഷീദ് വേങ്ങൂർ, ബഷീർ വാഴക്കാട്, സരീഷ് വെട്ടുപാറ, സനോജ് കീഴാറ്റൂർ, ഖാജാ ജിസ്തി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. നായിഫ് കൂറ്റംപാറ ഖിറാഅത്ത് നിർവഹിച്ചു. ഫസൽ എടപ്പറ്റ സ്വാഗതവും അലി വെട്ടത്തൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

