Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകോ​വാ​ക്സി​ൻ:...

കോ​വാ​ക്സി​ൻ: ന​യ​ത​ന്ത്ര ഇ​ട​പെ​ട​ൽ വേ​ണം –ന​വോ​ദ​യ ജു​ബൈ​ൽ

text_fields
bookmark_border
കോ​വാ​ക്സി​ൻ: ന​യ​ത​ന്ത്ര ഇ​ട​പെ​ട​ൽ വേ​ണം   –ന​വോ​ദ​യ ജു​ബൈ​ൽ
cancel
camera_alt

ന​വോ​ദ​യ ജു​ബൈ​ൽ ടൗ​ൺ ഏ​രി​യ പ്ര​തി​നി​ധി സ​മ്മേ​ള​നം സൈ​നു​ദ്ദീ​ൻ കൊ​ടു​ങ്ങ​ല്ലൂ​ർ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

ജു​ബൈ​ൽ: കോ​വാ​ക്സി​ന് അ​ന്ത​ർ​ദേ​ശീ​യ അം​ഗീ​കാ​രം ല​ഭി​ക്കാ​ൻ ന​യ​ത​ന്ത്ര ഇ​ട​പെ​ട​ൽ വേ​ണ​മെ​ന്ന് ന​വോ​ദ​യ ക​ലാ​സാം​സ്​​കാ​രി​ക വേ​ദി ജു​ബൈ​ൽ ടൗ​ൺ ഏ​രി​യ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. നാ​ട്ടി​ലേ​ക്ക് അ​വ​ധി​ക്ക്​ പോ​യ മി​ക്ക പ്ര​വാ​സി​ക​ളും സ്വീ​ക​രി​ച്ച​ത് കോ​വാ​ക്സി​ൻ ആ​ണ്. ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ൾ കോ​വാ​ക്‌​സി​ൻ അം​ഗീ​ക​രി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ തൊ​ഴി​ൽ ന​ഷ്​​ട​പ്പെ​ടു​മോ എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് പ്ര​വാ​സി​ക​ൾ.

കോ​വാ​ക്സി​ൻ അം​ഗീ​ക​രി​ക്കാ​ത്ത ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളോ​ട് ന​യ​ത​ന്ത്ര ത​ല​ത്തി​ൽ ച​ർ​ച്ച ന​ട​ത്തി അം​ഗീ​കാ​രം നേ​ടി​യെ​ടു​ത്ത്​ പ്ര​വാ​സി​ക​ളു​ടെ യാ​ത്രാ​പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും പ്ര​ശ്ന​ത്തി​ൽ കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നും സ​മ്മേ​ള​നം പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു. ടി.​വി. രാ​ജേ​ഷ് ഉ​ദ്​​ഘാ​ട​നം ചെ​യ്തു. പ്ര​തി​നി​ധി സ​മ്മേ​ള​നം സൈ​നു​ദ്ദീ​ൻ കൊ​ടു​ങ്ങ​ല്ലൂ​ർ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ഏ​രി​യ പ്ര​സി​ഡ​ൻ​റ്​ പ്ര​ജീ​ഷ് ക​റു​ക​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​നി​ൽ പാ​ല​ക്കാ​ട്, സു​ജീ​ഷ്, ശ​ര​ത് എ​ന്നി​വ​ർ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. ഉ​ണ്ണി​കൃ​ഷ്ണ​ൻ, സ​ന​ൽ​കു​മാ​ർ എ​ന്നി​വ​ർ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.

റ​ഹീം മ​ട​ത്ത​റ, ഉ​ണ്ണി ഏ​ങ്ങ​ണ്ടി​യൂ​ർ, ഷാ​ഹി​ദ ഷാ​ന​വാ​സ്, അ​ജ​യ​ൻ ക​ണ്ണൂ​ർ, ഷാ​ന​വാ​സ്, വി​ജ​യ​ൻ പാ​ട്ട​ക്ക​ര, സ​ജീ​വ​ൻ, ജി​നീ​ഷ്, സു​നി​ൽ പൊ​ന്നാ​നി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ല​ക്ഷ്മ​ണ​ൻ ക​ണ്ട​മ്പ​ത്ത്, ഉ​മേ​ഷ് ക​ള​രി​ക്ക​ൽ എ​ന്നി​വ​ർ ഭാ​ര​വാ​ഹി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. ഷാ​ജി​ദ്ദീ​ൻ നി​ല​മേ​ൽ സ്വാ​ഗ​ത​വും പ്ര​ജീ​ഷ് ക​റു​ക​യി​ൽ ന​ന്ദി​യും പ​റ​ഞ്ഞു. ഭാ​ര​വാ​ഹി​ക​ൾ: രാ​ഗേ​ഷ് ചാ​ണ​യി​ൽ (പ്ര​സി.) ബൈ​ജു വി​വേ​കാ​ന്ദ​ൻ, ജി​നീ​ഷ് (വൈ​സ്​ പ്ര​സി.), പ്ര​ജീ​ഷ് ക​റു​ക​യി​ൽ (സെ​ക്ര.), അ​ക്ഷ​യ്, അ​ജ​യ് കു​മാ​ർ (ജോ. ​സെ​ക്ര.), അ​നി​ൽ പാ​ല​ക്കാ​ട് (ട്ര​ഷ.), സ​ത്യ​ജി​ത് (ജോ. ​ട്ര​ഷ.).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covaccine: Strategic intervention is requirednavodaya jubilee
Next Story