Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 May 2024 9:47 AM IST Updated On
date_range 9 May 2024 9:47 AM ISTസബിയ കെ.എം.സി.സിക്ക് സബിയ ജനറൽ ആശുപത്രിയുടെ ആദരവ്
text_fieldsbookmark_border
camera_alt
കെ.എം.സി.സി പ്രവർത്തകർ സബിയ ജനറൽ ആശുപത്രി അധികൃതരോടൊപ്പം
ജിസാൻ: സൗദി സ്ഥാപക ദിനത്തോടനുബന്ധിച്ച് 'അന്നം തരുന്ന നാടിനു ജീവരക്തം'എന്ന പ്രമേയത്തിൽ ജിസാൻ സബിയ കെ.എം.സി.സി നേരത്തേ സംഘടിപ്പിച്ച രക്തദാന ക്യാമ്പിന് സബിയ ജനറൽ ആശുപത്രി അംഗീകാര പത്രം നൽകി ആദരിച്ചു. സാമൂഹിക സാംസ്കാരിക മേഖലകളിൽ മഹത്തായ സേവന പ്രവർത്തനം നടത്തുന്ന സബിയ കെ.എം.സി.സിക്ക് സൗദി ആരോഗ്യ വകുപ്പിൽ നിന്ന് കിട്ടിയ ഈ അംഗീകാരം മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് പുതിയ ഊർജം നൽകുമെന്ന് സബിയ കെ.എം.സി.സി പ്രസിഡന്റ് സാദിഖ് മങ്കട പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

