Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റഹീമിന്റെ മോചനം: കോടതി സിറ്റിങ്​ ഒക്ടോബർ 21ലേക്ക് മാറ്റി

text_fields
bookmark_border
സഹായസമിതി പൊതുയോഗം നാളെ
റഹീമിന്റെ മോചനം: കോടതി സിറ്റിങ്​ ഒക്ടോബർ 21ലേക്ക് മാറ്റി
cancel

റിയാദ്: സൗദി അറേബ്യയിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്​ദുൽ റഹീമി​ന്റെ മോചനവുമായി ബന്ധപ്പെട്ടുള്ള ഹരജി പരിഗണിക്കുന്നത് ഒക്ടോബർ 21ലേക്ക് മാറ്റി. റഹീമി​ന്റെ അഭിഭാഷകൻ ഒസാമ അൽ അമ്പറിനാണ് കോടതി ഇത് സംബന്ധിച്ച സന്ദേശം അയച്ചത്. നേരത്തെ കോടതി ഒക്ടോബർ 17 ആയിരുന്നു സിറ്റിങ്ങിനായി നിശ്ചയിച്ചിരുന്നത്. പുതിയ സാഹചര്യം വിലയിരുത്താൻ റിയാദിലെ റഹീം സഹായ സമിതി അടിയന്തിര സ്​റ്റിയറിങ് കമ്മറ്റി ചേരുകയും റഹീമി​ന്റെ അഭിഭാഷകനുമായി സംസാരിക്കുകയും ചെയ്തതായും മോചന ഹരജിയിൽ തിങ്കളാഴ്ച അനുകൂലമായ വിധിയുണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഭാരവാഹികൾ വാർത്താക്കുറിപ്പിൽ അറിയിച്ചു.

റഹീം കേസുമായി ബന്ധപ്പെട്ട് ഇതുവരെയുള്ള കാര്യങ്ങൾ പൊതുസമൂഹത്തോടെ വിശദീകരിക്കുന്നതിന് വേണ്ടി നാളെ വൈകീട്ട് ഏഴിന്​ ബത്ഹ ഡി-പാലസ് ഹാളിൽ പൊതുയോഗം ​ചേരുമെന്ന്​ സഹായ സമിതി ചെയർമാൻ സി.പി. മുസ്തഫ, ജനറൽ കൺവീനർ അബ്​ദുല്ല വല്ലാഞ്ചിറ എന്നിവർ അറിയിച്ചു.

റിയാദിലെ റഹീം സഹായ സമിതി സ്​റ്റിയറിങ് കമ്മിറ്റിയംഗങ്ങൾ

സംഘടന നേതാക്കൾ, മാധ്യമപ്രവർത്തകർ, പൊതുപ്രവർത്തകർ തുടങ്ങി കേസുമായി തുടക്കം മുതൽ സഹകരിച്ച എല്ലാവരെയും യോഗത്തിന് ക്ഷണിക്കുന്നതായും വിവിധ ഗ്രൂപ്പുകളിൽ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയതായും സഹായ സമിതി ഭാരവാഹികൾ പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - court sitting in Rahim case postponed to October 21
Next Story