അനധികൃത പണക്കടത്ത്: മലയാളി ഡ്രൈവർക്ക് തടവും പിഴയും
text_fieldsദമ്മാം: സൗദിയിൽ നിന്ന് യു.എ.ഇയിലേക്ക് അനധികൃതമായി പണം കടത്താൻ ശ്രമിച്ച കേസിൽ മലയാളി ഡ്രൈവറെ കോടതി ശിക്ഷിച്ചു. ഒരു വർഷം തടവും 10,000 റിയാൽ പിഴയുമാണ് ദമ്മാം ക്രിമിനൽ കോടതി വിധിച്ചത്. സൗദി - യു.എ.ഇ അതിർത്തിയിൽ മാസങ്ങൾക്ക് മുമ്പാണ് കസ്‌റ്റംസ് സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ ഇയാളെ പിടികൂടിയത്. അനധികൃതമായി കടത്താൻ ശ്രമിച്ച 25 ലക്ഷം റിയാലാണ് ഇയാളിൽ നിന്ന് കണ്ടെടുത്തത്. 25 വർഷമായി ട്രൈലർ ഡ്രൈവറായി ജോലിചെയ്യുന്ന സുലൈമാൻ എന്നയാളാണ് ശിക്ഷിക്കപ്പെട്ടത്.
ഉന്നത അന്വേഷണ സംഘത്തിെൻറ ചോദ്യം ചെയ്യലിൽ മൂസ എന്നയാളാണ് പണം കൈമാറിയതെന്നും പണത്തിെൻറ സ്രോതസ് അറിയില്ലെന്നും മൊഴി നൽകി. വിശദമായ അന്വേഷണത്തിന് ശേഷം കുറ്റം തെളിഞ്ഞതിനാൽ കോടതി ശിക്ഷ വിധിച്ചു. പിടികൂടിയ പണം കണ്ടുകെട്ടുകയും ശിക്ഷ പൂർത്തിയാവുന്ന മുറക്ക് നാടുകടത്തുകയും ചെയ്യും.
സൗദിയിൽ നിന്ന് കര, വ്യോമ മാർഗങ്ങളിലൂടെ പണക്കടത്ത് നടത്തുന്ന സംഘങ്ങളിൽ വിവിധ ജോലികളിലേർപ്പെട്ട ഒേട്ടറെ ഇന്ത്യക്കാരുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ആഴ്ചകൾക്കകം കോടതിയുടെ പരിഗണനക്കെത്തുന്ന നാലാമത്തെ സമാന കേസാണിതെന്ന് ദമ്മാം ക്രിമിനൽ കോടതി പരിഭാഷകൻ മുഹമ്മദ് നജാത്തി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
