അരിയിൽ മായം ചേർത്ത വിദേശിക്ക് പിഴയും നാടു കടത്തലും ശിക്ഷ
text_fieldsഹാഇൽ: അരിയിൽ മായം ചേർത്ത വിദേശിയായ അറബ് പൗരന് പിഴയും നാടു കടത്തലും ശിക്ഷ. ഹാഇലിൽ മൊത്ത, ചില്ലറ വിൽപന നടത്തി വരുന്ന കമ്പനിയുടെ ഫാക്ടറിയിൽ ജോലി ചെയ്യുന്ന അറബ് പൗരനെതിരെയാണ് റിയാദിലെ അപ്പീൽ കോടതി വിധിെയന്ന് വാണിജ്യ നിക്ഷേപ മന്ത്രാലയം വ്യക്തമാക്കി.
കച്ചവട ചരക്കുകളിൽ മായം ചേർത്തതായും ട്രേഡ് മാർക്ക് നിയമം ലംഘിച്ചതായും കണ്ടെത്തിയതിനെ തുടർന്നാണിത്. തൊഴിലാളിയും സ്ഥാപന മേധാവിയും കുറ്റക്കാരാണ്. രണ്ടു പേർക്കും രണ്ട് ലക്ഷം റിയാൽ പിഴ ചുമത്തുകയും വിധി നടപ്പിലാക്കിയ ശേഷം തൊഴിലാളിയെ നാട് കടത്തണമെന്നും രണ്ട് പ്രാദേശിക പത്രങ്ങളിൽ പരസ്യം പ്രസിദ്ധപ്പെടുത്തണമെന്നും കോടതി വിധിച്ചതായി വാണിജ്യമന്ത്രാലയം വ്യക്തമാക്കി.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള പല തരം അരികൾ കൂട്ടിക്കലർത്തി പാക്കറ്റുകളിലാക്കി മുന്തിയ അരിയാണെന്ന വ്യാജേന വിൽപന നടത്തുന്ന കേന്ദ്രം തൊഴിൽ മന്ത്രാലയ നിരീക്ഷണ ഉദ്യോഗസ്ഥരാണ് പിടികൂടിയത്. പരിശോധനയിൽ വിൽപനക്ക് തയാറാക്കി വെച്ച പത്ത് കിലോ തൂക്കം വരുന്ന 895 അരിച്ചാക്കുകൾ സ്ഥലത്ത് നിന്ന് പിടിച്ചെടുത്തിരുന്നു. നിരവധി നിയമ ലംഘനങ്ങൾ ഫാക്ടറിയിൽ കണ്ടെത്തുകയും മായം ചേർക്കാനുപയോഗിക്കുന്ന പദാർഥങ്ങളും ഉപകരണങ്ങളും പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
