ഖത്തീഫ് ആക്രമണങ്ങൾ; നാലുപേരുടെ വധശിക്ഷ നടപ്പാക്കി
text_fieldsറിയാദ്: കിഴക്കൻ പ്രവിശ്യയിലെ ഖത്തീഫിൽ നിരവധി തീവ്രവാദ ആക്രമണ സംഭവങ്ങൾക്ക് നേതൃത്വം നൽകിയ നാലുപേരുടെ വധശിക്ഷ നടപ്പാക്കി. അംജദ് നാജി അൽ മുെഎബിദ്, സാഹിർ അബ്ദുൽറഹീം അൽ ബസ്രി, യൂസഫ് അലി അൽ മുശൈഖിസ്, മഹ്ദി മുഹമ്മദ് ഹസൻ സായിഗ് എന്നിവരുടെ ശിക്ഷയാണ് നടപ്പാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
നാലുപേരും സൗദി പൗരൻമാരാണ്. 2011 മുതൽ കിഴക്കൻ പ്രവിശ്യയിൽ നടന്ന നിരവധി ആക്രമണങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചവരായിരുന്നു സാഹിർ അൽ ബസ്രിയും സംഘവും. സുരക്ഷ ഉദ്യോഗസ്ഥർക്ക് നേരെയുള്ള ആക്രമണം, ആയുധങ്ങളും സ്ഫോടക വസ്തുക്കളും ഉപയോഗിച്ച് താറൂത്ത് പൊലീസ് സ്റ്റേഷന് നേരെ നടത്തിയ ആക്രമണം എന്നിവക്ക് പിന്നിൽ ഇവരായിരുന്നു. മേഖലയിലെ പൊലീസ് പട്രോൾ സംഘങ്ങൾ നേരെ നടന്ന നിരവധി ആക്രമണങ്ങളിലും ഇവർക്ക് പങ്കുണ്ടായിരുന്നു. കീഴ്കോടതിയുടെ വിധിച്ച ശിക്ഷ അപ്പീൽ കോടതി ശരിവെച്ചതോടെ ചൊവ്വാഴ്ചയാണ് ശിക്ഷ നടപ്പാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
