Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightദമ്പതികളുടെ മരണം...

ദമ്പതികളുടെ മരണം : റിസ്​വാനയുടെ മൃതദേഹം നാട്ടിലെത്തിക്കണമെന്ന്​ ഉമ്മ

text_fields
bookmark_border

ദമ്മാം: അൽ അഹ്​സയിലെ മരുഭൂമിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി ദമ്പതികളുടെ മൃതദേഹങ്ങൾ സംസ്​കരിക്കാനുള്ള നടപടികൾ പൂർത്തിയാവുന്നു. ആശുപത്രി നടപടികൾ പൂർത്തിയായെങ്കിലും പൊലീസി​​​െൻറ നടപടിക്രമങ്ങൾ പൂർത്തിയാവാൻ​ വേണ്ടി കാത്തിരിക്കുകയാണ്​ ബന്ധുക്കൾ. അതിനിടെ കൊല്ലപ്പെട്ട റിസ്​വാനയുടെ മൃതദേഹം നാട്ടിലേക്ക്​ കൊണ്ടുവരണമെന്ന്​ ഉമ്മ ഖദീജ നിർബന്ധം പിടിക്കുന്നുണ്ട്​. ഉമ്മയെ അനുനയിപ്പിച്ച്​ സമ്മതപത്രം വാങ്ങി മൃതദേഹങ്ങൾ അൽഅഹ്​സയിൽ തന്നെ സംസ്​കരിക്കാനാണ്​ ബന്ധുക്കൾ ശ്രമിക്കുന്നത്​. മരിച്ച കുഞ്ഞബ്​ദുല്ലയുടെ പിതാവി​​​െൻറ സഹോദരൻ കരീം അബ്​ദുല്ലയിൽ നിന്ന്​ ബുധനാഴ്​ച രാവിലെ പൊലീസ്​ മൊഴിയെടുത്തു. റിസ്​വാനയുടെ അമ്മാവൻ ദുബൈയിൽ നിന്ന്​ അൽഅഹ്​സയിലേക്ക്​ പുറപ്പെട്ടിട്ടുണ്ട്​. അദ്ദേഹം വന്ന്​ പൊലീസിൽ മൊഴി നൽകണം. കുടുംബങ്ങളുടെ  സമ്മതപത്രം ഇന്ത്യൻ എംബസി വഴി പൊലീസിന്​ ലഭിക്കേണ്ടതുണ്ട്​.

അതിന്​ വേണ്ടിയുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്​. തിങ്കളാഴ്​ചയാണ്​  കോഴിക്കോട്​ നാദാപുരം കക്കട്ടിൽ പുളിച്ചാലിൽ  മൊയ്​തു^ കുഞ്ഞാമി ദമ്പതികളുടെ മകൻ​ കുഞ്ഞബ്​ദുല്ല (37), ഭാര്യ കുനിങ്ങാട്​ മാഞ്ഞിരോളി മീത്തൽ ഇബ്രാഹിം ഹാജി^ഖദീജ ദമ്പതികളുടെ മകൾ റിസ്​വാന (30) എന്നിവരെ ​ അൽ അഹ്​സയി​െല അയൂണിൽ വിജനമായ സ്​ഥലത്ത്​  മരിച്ച നിലയിൽ കണ്ടെത്തിയത്​. ഒട്ടകം മേയ്​ക്കാൻ പോകുന്നവരാണ്​ ആദ്യം കണ്ടത്​.  റിസ്​വാന കാറിനടുത്തും കുഞ്ഞബ്​ദുല്ല അൽപമകലെയും മരിച്ചുകിടക്കുന്ന നിലയിലായിരുന്നു. കഴുത്തറുത്ത അവസ്​ഥയിലായിരുന്നു ഇരുവരുടെയും മൃതദേഹങ്ങൾ. കുഞ്ഞബ്​ദുല്ല ഒരു ഹൈപ്പർമാർക്കറ്റിലെ ഡ്രൈവറാണ്​. മൂന്ന്​ മാസം മുമ്പ്​ സന്ദർശക വിസയിലാണ്​ റിസ്​വാന സൗദിയിലെത്തിയത്​. സംഭവ ദിവസം ഇവർ ദമ്മാമിൽ ഡോക്​ടറെ കാണിച്ചതായി വിവരമുണ്ട്​. നാല്​ വർഷം മുമ്പാണ്​ വിവാഹിതരായത്​. ഇവർക്ക്​ മക്കളില്ല.  യുവതിയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ്​  ആത്​മഹത്യ ചെയ്യുകയായിരുന്നു എന്നാണ്​ നിഗമനം.

ഇരുവർക്കും ഇത്​ രണ്ടാം വിവാഹമായിരുന്നു. നേരത്തെ ചെമ്മരത്തൂരിലെ യുവതിയെയാണ്​ കുഞ്ഞബ്​ദുല്ല വിവാഹം ചെയ്​തിരുന്നത്​. ഒരു വർഷത്തിന്​ ശേഷം അവരുമായി ബന്ധം വേർപിരിഞ്ഞു.  ആദ്യത്തെ വിവാഹബന്ധം വേർപെടുത്തിയ റിസ്​വാനയെ നാല്​ വർഷം മുമ്പാണ്​  കുഞ്ഞബ്​ദുല്ല വിവാഹം ചെയ്​തത്​. വിവാഹശേഷം ഇരുവരും പിണക്കത്തിലായിരുന്നുവെന്ന്​ ബന്ധുക്കൾ പറഞ്ഞു. പിണക്കം പരിഹരിച്ച ശേഷം റിസ്​വാനയെ ബന്ധുക്കൾ സൗദിയിലേക്ക്​ എത്തിക്കുകയായിരുന്നു. സൗദിയിലെത്തിയ ശേഷം ഇരുവരും ഉംറ നിർവഹിച്ചിരുന്നു. കഴിഞ്ഞ വെള്ളിയാഴ്​ച റിസ്​വാന വീട്ടിൽ വിളിച്ച്​ ഭർത്താവ്​ മാനസികാസ്വാസ്​ഥ്യത്തിലാണെന്നും ഇടക്ക്​ അപസ്​മാര ലക്ഷണങ്ങൾ കാണിക്കുന്നതായും പറഞ്ഞിരുന്നു. നാട്ടിൽ കുഞബ്​ദുല്ലയുടെ പുതിയ വീടി​​​െൻറ പണി  പൂർത്തിയായി വരികയാണ്​. ഉമ്മകുഞ്ഞാമിയും  ഭിന്ന ശേഷിക്കാരിയായ സഹോദരി സഫീദയും ഒരുമിച്ചാണ്​ കഴിയുന്നത്​. പിതാവ്​ മൊയ്​തു ജീവിച്ചിരിപ്പില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newscouple murder saudi gulf news
News Summary - couple murder saudi gulf news
Next Story