ലോകരാജ്യങ്ങൾ സമാധാന ദൗത്യം ഏറ്റെടുക്കണം -ഒ.ഐ.സി.സി
text_fieldsഎ.കെ. സജൂബ് ,രാജേഷ് ആറ്റുവ, ഷൈൻ കരുനാഗപ്പള്ളി
അൽഖോബാർ: ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കുന്നതിന് ലോകരാജ്യങ്ങൾ വിഷയത്തിൽ ഇടപെടണമെന്ന് ഒ.ഐ.സി.സി അൽഖോബാർ ഏരിയ കമ്മിറ്റി ജനറൽ ബോഡി ആവശ്യപ്പെട്ടു. അപ്സര ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ പ്രസിഡൻറ് എ.കെ. സജൂബ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സക്കീർ പറമ്പിൽ റിപ്പോർട്ട് അവതരിപ്പിച്ചു.
ഒ.ഐ.സി.സി ദമ്മാം റീജനൽ കമ്മിറ്റി വൈസ് പ്രസിഡൻറ് ചന്ദ്രമോഹൻ, ജനറൽ സെക്രട്ടറിമാരായ ശിഹാബ് കായംകുളം, ഷംസ് കൊല്ലം എന്നിവരുടെ മേൽനോട്ടത്തിൽ 2023-2025 വർഷത്തേക്കുള്ള പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു. എ.കെ. സജൂബ് (പ്രസി.), രാജേഷ് ആറ്റുവ (ജന. സെക്ര.), ഷൈൻ കരുനാഗപ്പള്ളി (ട്രഷ.), സാജിദ് പാറമ്മൽ, റെജി നെടുമങ്ങാട്, സഗീർ മേംബ്ര (വൈ. പ്രസി.), രാജേഷ് കുറുത്തിയാട് (ജന. സെക്ര.), കോയ സുബൈർ, ജൂഡ് ജെയിംസ്, സുബൈർ പാറക്കൽ (സെക്ര.) എന്നിവർ നേതൃത്വം നൽകി. റീജനൽ കമ്മിറ്റി പ്രതിനിധി ജോൺ കോശി സ്വാഗതവും വൈസ് പ്രസിഡൻറ് സഗീർ മേംബ്ര നന്ദിയും പറഞ്ഞു.

