അഴിമതി; ആറ് സർക്കാർ വകുപ്പിലെ 82 ജീവനക്കാർ കൂടി അറസ്റ്റിൽ
text_fieldsറിയാദ്: ആറ് സർക്കാർ വകുപ്പിലെ കൈക്കൂലി, അധികാര ദുർവിനിയോഗം എന്നീ കുറ്റകൃത്യങ്ങളിലേർപ്പെട്ട 82 ജീവനക്കാർ കൂടി സൗദിയിൽ അറസ്റ്റിലായി. ഈ മാസം നിരവധി ക്രിമിനൽ, ഭരണ കേസുകളിൽ നടന്ന അന്വേഷണത്തിലാണ് അഴിമതി വിരുദ്ധ അതോറിറ്റിയുടെ അറസ്റ്റുണ്ടായത്.
മാർച്ചിൽ 1453 പരിശോധനകളാണ് നടന്നത്. 313 ജീവനക്കാരെ ചോദ്യം ചെയ്തു. പ്രതികളും അറസ്റ്റിലായവരും ആഭ്യന്തരം, പ്രതിരോധം, ആരോഗ്യം, മാനവ വിഭവശേഷി-സാമൂഹിക വികസനം, മുനിസിപ്പൽ-ഭവനകാര്യം എന്നീ മന്ത്രാലയങ്ങളിൽ നിന്നുള്ളവരാണ്. കൈക്കൂലി, അധികാര ദുർവിനിയോഗം എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നതെന്നും അതോറിറ്റി സൂചിപ്പിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

