Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകൈ​ക്കൂ​ലി, അ​ഴി​മ​തി:...

കൈ​ക്കൂ​ലി, അ​ഴി​മ​തി: 41 പേ​ർ അ​റ​സ്റ്റി​ൽ

text_fields
bookmark_border
കൈ​ക്കൂ​ലി, അ​ഴി​മ​തി: 41 പേ​ർ അ​റ​സ്റ്റി​ൽ
cancel
Listen to this Article

യാം​ബു: അ​ഴി​മ​തി​ക്കേ​സി​ൽ ഒ​രു മാ​സ​ത്തി​നി​ടെ 41 പേ​ർ സൗ​ദി​യി​ൽ അ​റ​സ്റ്റി​ൽ. കൈ​ക്കൂ​ലി, അ​ഴി​മ​തി, ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ, ചൂ​ഷ​ണം, വ്യാ​ജ​രേ​ഖ ഉ​ണ്ടാ​ക്ക​ൽ തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ൾ​ക്കാ​ണ് ഇ​ത്ര​യും​പേ​ർ പി​ടി​യി​ലാ​യ​ത്.

161 പ്ര​തി​ക​ൾ​ക്കെ​തി​രെ അ​ന്വേ​ഷ​ണം തു​ട​രു​ന്നു. ക​ൺ​ട്രോ​ൾ ആ​ൻ​ഡ് ആ​ന്റി ക​റ​പ്‌​ഷ​ൻ ക​മീ​ഷ​ൻ (ന​സ​ഹ) അ​തോ​റി​റ്റി ക​ഴി​ഞ്ഞ​ദി​വ​സം പു​റ​ത്തു​വി​ട്ട രേ​ഖ​യി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. പ്ര​തി​ക​ൾ ആ​ഭ്യ​ന്ത​രം, മു​നി​സി​പ്പ​ൽ-​ഗ്രാ​മ-​പാ​ർ​പ്പി​ട​കാ​ര്യം, ആ​രോ​ഗ്യം, പ്ര​തി​രോ​ധം തു​ട​ങ്ങി​യ മ​ന്ത്രാ​ല​യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​രാ​ണെ​ന്നും അ​തോ​റി​റ്റി വ്യ​ക്ത​മാ​ക്കി.

'ന​സ​ഹ'​യു​ടെ അ​ഴി​മ​തി​വി​രു​ദ്ധ പോ​രാ​ട്ടം ഒ​രു വി​ട്ടു​വീ​ഴ്ച​ക്കും ത​യാ​റാ​വാ​ത്ത പ​ഴു​ത​ട​ച്ച നി​ല​യി​ൽ തു​ട​രു​ക​യാ​ണെ​ന്ന് ധ​ന​മ​ന്ത്രാ​ല​യ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ കാ​ല​യ​ള​വി​ൽ അ​തോ​റി​റ്റി​യു​ടെ മു​മ്പി​ലെ​ത്തി​യ നി​ര​വ​ധി ക്രി​മി​ന​ൽ, സി​വി​ൽ കേ​സു​ക​ളു​ടെ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​ഞ്ഞ​താ​യും അ​വ​ർ​ക്കെ​തി​രാ​യ നി​യ​മ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും ന​സ​ഹ അ​തോ​റി​റ്റി വ്യ​ക്ത​മാ​ക്കി.

ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം, ധ​ന​മ​ന്ത്രാ​ല​യം, പ​രി​സ്ഥി​തി-​ജ​ല-​കാ​ർ​ഷി​ക മ​ന്ത്രാ​ല​യം എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ, അ​ഴി​മ​തി​വി​രു​ദ്ധ അ​തോ​റി​റ്റി ധാ​രാ​ളം കേ​സു​ക​ൾ പ്ര​ത്യേ​കം പ​രി​ശോ​ധി​ക്കു​ക​യും ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​വ​രു​ന്ന​താ​യും മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

അ​ധി​കാ​ര ദു​ർ​വി​നി​യോ​ഗ​ങ്ങ​ളെ​ക്കു​റി​ച്ചും അ​ഴി​മ​തി​ക​ളെ​ക്കു​റി​ച്ചും 980 എ​ന്ന ടോ​ൾ ഫ്രീ ​ന​മ്പ​റി​ലോ 01144 20057 എ​ന്ന ന​മ്പ​റി​ൽ ഫാ​ക്സ് വ​ഴി​യോ ല​ഭ്യ​മാ​യ മ​റ്റു ഔ​ദ്യോ​ഗി​ക ചാ​ന​ലു​ക​ൾ വ​ഴി​യോ പൊ​തു​ജ​ന​ങ്ങ​ൾ അ​റി​യി​ക്ക​ണ​മെ​ന്നും ന​സ​ഹ അ​തോ​റി​റ്റി വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:corruption
News Summary - corruption: 41 people arrested
Next Story