അഴിമതി സർക്കാർ: ജനം ബാലറ്റിലൂടെ പ്രതികരിക്കും -അഡ്വ. വി.പി. റഷീദ്
text_fieldsയൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും കെ.പി.സി.സി അംഗവുമായ അഡ്വ. വി.പി. റഷീദ് സംസാരിക്കുന്നു
റിയാദ്: അഴിമതിയിൽ മുങ്ങിയ സർക്കാറിനെ കൊണ്ട് ജനം പൊറുതി മുട്ടിയിരിക്കുകയാണെന്നും ബാലറ്റിലൂടെ അവർ പ്രതികരിക്കുമെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും കെ.പി.സി.സി അംഗവുമായ അഡ്വ. വി.പി. റഷീദ് റിയാദിൽ പറഞ്ഞു.
ബത്ഹയിലെ സബർമതിയിൽ ഒ.ഐ.സി.സി കണ്ണൂർ മണ്ഡലം ജില്ലാകമ്മിറ്റി സംഘടിപ്പിച്ച സ്വീകരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അയ്യപ്പന്റെ സ്വർണം പോലും അടിച്ചുമാറ്റുന്ന അവസ്ഥയിലേക്ക് സർക്കാരും സംവിധാനവും കൂപ്പ് കുത്തിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ജില്ല പ്രസിഡൻറ് സന്തോഷ് ബാബു അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സലീം കളക്കര ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് രഘുനാഥ് പറശ്ശിനിക്കടവ് ആമുഖ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറിമാരായ ഫൈസൽ ബാഹസ്സൻ, സുരേഷ് ശങ്കർ, ഗ്ലോബൽ മെമ്പർ അഷ്കർ കണ്ണൂർ, കെ.എം.സി.സി കണ്ണൂർ ജില്ലാ പ്രസിഡൻറ് അൻവർ വാരം എന്നിവരും ചടങ്ങിൽ സംസാരിച്ചു.
ജില്ല ജനറൽ സെക്രട്ടറി ഹരീന്ദ്രൻ ചെങ്ങൽ സ്വാഗതവും വൈസ് പ്രസിഡൻറ് അബ്ദുൽ മുനീർ ഇരിക്കൂർ നന്ദിയും പറഞ്ഞു. യോഗത്തിന്റെ രണ്ടാം സെഷനിൽ ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനിയുടെ അനുസ്മരണ യോഗവും സംഘടിപ്പിച്ചു.
വി.പി. റഷീദ് ഉൾപ്പെടെയുള്ളവർ സതീശൻ പച്ചേനിയുടെ പാർട്ടിക്കും നാടിനുമുള്ള സംഭാവനകളും നിസ്വാർഥമായ രാഷ്ട്രീയ സേവനവും അനുസ്മരിച്ചു.
ജില്ല കമ്മിറ്റി ഭാരവാഹികളായ ഹാഷിം പാപ്പിനിശ്ശേരി, ഹാഷിം കണ്ണാടിപ്പറമ്പ്, സുജിത് തോട്ടട, അബ്ദുൽഖാദർ മോചേരി, അബ്ദുല്ല കോറളായി, നിർവാഹക സമിതി അംഗങ്ങളായ ജലീൽ ചെറുപുഴ, ഷഫീഖ് നിടുവാട്ട്, എം.പി. മഹേഷ്, റജു മതുക്കോത്ത്, ബൈജു വി. ഇട്ടൻ, സുജേഷ് കൂടാളി എന്നിവർ യോഗത്തിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

