‘ഖിവ’ വഴി ‘ഹുറൂബ്’ ആയവരുടെ പദവി ശരിയാക്കൽ; തൊഴിലാളികളുടെയും തൊഴിലുടമകളുടെയും താൽപര്യങ്ങളിൽ സന്തുലിതാവസ്ഥ കൈവരിക്കുന്നതിനുമുള്ള നൂതന സംരംഭം - മാനവവിഭവശേഷി മന്ത്രാലയം
text_fieldsറിയാദ്: ‘ഖിവ’ വഴി ഹൂറൂബ് ആയ തൊഴിലാളികളുടെ പദവി ശരിയാക്കുന്നതിനായി ആരംഭിച്ച സംരംഭം തൊഴിൽ വിപണി സാഹചര്യങ്ങൾ പരിഹരിക്കുന്നതിനും തൊഴിലാളികളുടെയും തൊഴിലുടമകളുടെയും താൽപ്പര്യങ്ങൾക്കിടയിൽ സന്തുലിതാവസ്ഥ കൈവരിക്കുന്നതിനുമുള്ള നൂതനമായ നിയന്ത്രണ പരിഹാരങ്ങളുടെ ഒരു പാക്കേജിന്റെ ഭാഗമാണെന്ന് മാനവ വിഭവശേഷി മന്ത്രാലയം ഔദ്യോഗിക വക്താവ് മുഹമ്മദ് അൽറിസ്കി പറഞ്ഞു. സ്വകാര്യ ചാനലിന് നൽകി അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അവകാശങ്ങൾ സംരക്ഷിക്കുന്നതിനും നീതി പ്രോത്സാഹിപ്പിക്കുന്നതിനും ക്രമരഹിതമായ തൊഴിൽ അഭാവങ്ങൾ കുറയ്ക്കുന്നതിനും വിപണി കാര്യക്ഷമത വർധിപ്പിക്കുന്നതിനും ഈ സംരംഭം അനുവദിക്കുന്നുവെന്നു അദ്ദേഹം പറഞ്ഞു.
ഇത് ജോലിയിൽ വിട്ട് നിൽക്കുന്ന തൊഴിലാളികളെ പുതിയ തൊഴിലുടമയിലേക്ക് നിയമപരമായി മാറ്റാൻ പ്രാപ്തരാക്കുന്നു. ഈ സംരംഭം എല്ലാ കക്ഷികളുടെയും കരാർ അവകാശങ്ങൾ ഉറപ്പുനൽകുന്നു. സൗദി തൊഴിൽ വിപണിയുടെ ആകർഷണീയത വർധിപ്പിക്കുന്നു. കൂടാതെ നിയന്ത്രണങ്ങൾ പാലിക്കുന്നതിന്റെ നിലവാരം ഉയർത്തുന്നു. കൂടുതൽ ന്യായവും സ്ഥിരതയുള്ളതുമായ തൊഴിൽ വിപണി കെട്ടിപ്പടുക്കുന്നതിനുള്ള സൗദിയുടെ നീക്കത്തെ ഈ നടപടി പ്രതിഫലിപ്പിക്കുന്നു. ജോലിയിൽ നിന്ന് വിട്ടുനിൽക്കൽ അല്ലെങ്കിൽ രേഖാമൂലമുള്ള കരാറിന്റെ ഗ്രേസ് പീരിയഡ് കഴിഞ്ഞ് ‘ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്നവർ’ എന്ന പദവിയിലേക്ക് മാറിയ തൊഴിലാളികളെയാണ് ഈ സംരംഭത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
കൂടാതെ ‘ജോലിയിൽ നിന്ന് വിട്ടുനിൽക്കൽ’ സംരംഭം ആരംഭിക്കുന്നതിന് മുമ്പ് ഹൂറുബ് റിപ്പോർട്ടുകൾ ഉള്ള തൊഴിലാളികൾക്കും അർഹതയുണ്ട്. ഈ സംരംഭത്തിന്റെ പ്രയോജനം ലഭിക്കുന്നതിനുള്ള പ്രത്യേക വ്യവസ്ഥകളിൽ വിദേശികളുടെ വർക്ക് പെർമിറ്റിന്റെ വൈകിയ ഫീസ് അടയ്ക്കാനുള്ള പുതിയ തൊഴിലുടമയുടെ പ്രതിബദ്ധതയും ഉൾപ്പെടുന്നു. കരാർ അവസാനിപ്പിക്കുന്നതിനോ കാലഹരണപ്പെടുന്നതിനോ മുമ്പ് തൊഴിലാളി കുറഞ്ഞത് പന്ത്രണ്ട് മാസമെങ്കിലും സൗദിയിൽ ചെലവഴിച്ചിട്ടുണ്ടാകണമെന്നും അൽറിസ്ഖി പറഞ്ഞു.
ഈ നിയന്ത്രണങ്ങൾ ന്യായമായ നടപടിക്രമങ്ങൾ ഉറപ്പാക്കുകയും സംരംഭത്തിന്റെ ഏതെങ്കിലും തരത്തിലുള്ള ചൂഷണം തടയുകയും ചെയ്യുന്നു. അതേസമയം സ്ഥിരം തൊഴിലാളികളെ ശാക്തീകരിക്കുന്നതിനും സ്ഥിരതയുള്ള തൊഴിൽ അന്തരീക്ഷത്തെ പിന്തുണയ്ക്കുന്നതിനും ഇത് സംഭാവന ചെയ്യുന്നു. ഇടപാടുകളുടെ സുതാര്യതയും ഉയർന്ന കാര്യക്ഷമതയുള്ള ഇലക്ട്രോണിക് ട്രാക്കിങും ഉറപ്പാക്കുന്നതിനായി ‘ഖിവ’ഡിജിറ്റൽ പ്ലാറ്റ്‌ഫോം വഴിയാണ് ഈ സംരംഭം നടപ്പിലാക്കുന്നതെന്ന് അൽറിസ്ഖി സ്ഥിരീകരിച്ചു.
സൗദി വിപണിയിലുള്ള നിക്ഷേപകരുടെയും തൊഴിലാളികളുടെയും ആത്മവിശ്വാസം വർധിപ്പിക്കുന്നതിനും എല്ലാ കക്ഷികളുടെയും നീതി ഉറപ്പാക്കുന്നതിനും അവകാശങ്ങൾ സംരക്ഷിക്കുന്നതിനും മന്ത്രാലയം കൃത്യമായ സംവിധാനങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. ‘തൊഴിൽ പദവി തിരുത്തൽ’ സംരംഭം കൂടുതൽ അച്ചടക്കമുള്ളതും സന്തുലിതവുമായ തൊഴിൽ വിപണിയിലേക്കുള്ള ഒരു തന്ത്രപരമായ ചുവടുവെപ്പിനെ പ്രതിനിധീകരിക്കുന്നുവെന്നും ദേശീയ സമ്പദ്‌വ്യവസ്ഥയുടെ ആകർഷണീയത വർധിപ്പിക്കുന്നതിനും ആഗോള പ്രതിഭകളെ ആകർഷിക്കുന്നതിനുമുള്ള വിഷൻ 2030 ന്റെ ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്നുവെന്നും അൽറിസ്ഖി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

